Local News

വോട്ടര്‍മാര്‍ക്ക് നന്ദി പറയവെ ജയിച്ച സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

Mon, Nov 09, 2015

Arabianewspaper 3258
വോട്ടര്‍മാര്‍ക്ക് നന്ദി പറയവെ ജയിച്ച സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു
ചേലക്കര പഞ്ചായത്തില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ വാര്‍ഡില്‍ പര്യടനം നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്.

61 കാരനായ മുരളീധര മേനോനാണ് മരിച്ചത്. പ്രവര്‍ത്തകര്‍ക്കൊപ്പം ബൈക്കിലാണ് വാര്‍ഡില്‍ പര്യടനം നടത്തുകയായിരുന്നു ഇദ്ദേഹം. കുഴഞ്ഞു വീണ ഉടനെ കൂടെയുണ്ടായിരുന്നവര്‍ മുരളീധര മേനോനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകായായിരുന്നു.

സിപിഎമ്മിന്റെ സീറ്റിലാണ് കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥി വിജയിച്ചത്. 47 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം വിജയിച്ചത്. ഇരു മുന്നണികളും 11 വീതം സീറ്റ് നേടി സമനിലയിലായിരുന്നു. മുരളീധര മേനാന്റെ മരണത്തോടെ വാര്‍ഡില്‍ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവരും . പക്ഷേ, അതുവരെ ഇടതു മുന്നണിക്ക് അധികാരത്തില്‍ തുടരാന്‍ സാധിക്കും.
Tags : Civic Poll 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ