General News

ചപാല ചുഴലിക്കൊടുങ്കാറ്റ് യെമനിലും ഒമാനിലും എത്തി , നൂറോളം വീടുകള്‍ തകര്‍ന്നു, ഒരു മരണം , സലാലയില്‍ കനത്ത ആലിപ്പഴ വര്‍ഷം

Sat, Jun 18, 2016

Arabianewspaper 3439
ചപാല ചുഴലിക്കൊടുങ്കാറ്റ് യെമനിലും ഒമാനിലും എത്തി , നൂറോളം വീടുകള്‍ തകര്‍ന്നു, ഒരു മരണം

അറബിക്കടലില്‍ രൂപം കൊണ്ട ചപാല ചുഴലിക്കൊടുങ്കാറ്റ് യെമന്‍, ഒമാന്‍ തീരങ്ങളിലെത്തി. പലയിടങ്ങളിലും കൂറ്റന്‍ തിരമാലകള്‍ രൂപം കൊണ്ടിട്ടുണ്ട്. കാറ്റിന്റെ ശക്തി മണിക്കൂറില്‍ 300 കിലോമീറ്ററില്‍ നിന്നും 150-200 ആയി കുറഞ്ഞിട്ടുണ്ട്


തീര പ്രദേശങ്ങളില്‍ കടല്‍ത്തിരമാല ഉയരാനിടയുള്ളതിനാല്‍ ബീച്ചുകളിലും മറ്റും ഇറങ്ങരുതെന്നും മത്സ്യബന്ധനത്തിന് കടലില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. 20 അടി ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാദ്ധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു,


യെമന്‍, ഒമാന്‍ ദ്വീപുകളിലാണ് കാറ്റും മഴയും ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. തീര പ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. നൂറോളം വീടുകള്‍ കാറ്റിലും മഴയിലും തകര്‍ന്നിട്ടുണ്ട്. ഒരാള്‍ മരിച്ചതായുും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. യെമന്‍, ഒമാന്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന യുഎഇയിയെ നേരിട്ട് ബാധിക്കില്ലെന്നാണ് സൂചന.


അമേരിക്കയിലെ മിഷിഗണിലും മറ്റും വീശിടിച്ച പട്രീഷ്യ ചുഴലിക്കാറ്റിനു പിന്നാലെയാണ് അറേബ്യന്‍ പെനിന്‍സുലയില്‍ ചപാല എത്തുന്നത്.


ഒമാനില്‍ സലാല ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മഴ കനത്തിട്ടുണ്ട്.


യെമനിലെ ദ്വീപായ സൊകോട്രായിലാണ് കാറ്റ് നാശം വിതച്ചത്. ഇവിടങ്ങളില്‍ നിന്ന് ഹെലികോപ്ടറിലാണ് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചത. ആയിരത്തോളം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.


മണിക്കുൂറില്‍ 300 കിലോമീറ്ററിനു മേല്‍ വേഗതയുള്ള കാറ്റഗറി നാലിലാണ് ചപാലയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമാന്‍ തീരത്ത് എത്തിക്കഴിഞ്ഞാല്‍ ഇത് 250 കിലോമീറ്ററായി കുറയുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെ ഒമാനിലെ പ്രധാന തീര നഗരങ്ങളിലേക്ക് എത്തുമെന്നാണ് കരുതുന്നത്.


 








Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ