Local News

പോര്‍ക്ക്‌ ഫെസ്റ്റിവല്‍ നടത്തിയ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌ എടുത്തു

Thu, Oct 29, 2015

Arabianewspaper 3118
പോര്‍ക്ക്‌ ഫെസ്റ്റിവല്‍ നടത്തിയ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

കോഴിക്കോട്‌ മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ പോര്‍ക്ക്‌ ഫെസ്റ്റിവല്‍ നടത്തിയ ഹനുമാന്‍ സേന പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത്‌ കോഴിക്കോട്‌ പോലീസ്‌ കേസ്‌ എടുത്തു. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിനാണ്‌ കേസ്‌.

കഴിഞ്ഞ 26 നാണ്‌ പോര്‍ക്ക്‌ ഫെസ്റ്റിവല്‍ നടത്തിയത്‌. കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ്‌ കേസ്‌. ഹനുമാന്‍ സേന സംസ്ഥാന പ്രസിഡന്റ്‌ുള്‍പ്പടെയുള്ളവര്‍ പ്രതികളാണ്‌.

നിമയപരമല്ലാതെ സംഘം ചേര്‍ന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനും മതസ്‌പര്‍ദ്ധ വളര്‍ത്തിയതിനുമാണ്‌ കേസ്‌.

ഗോവധം നിരോധിക്കുക, ഗോമാതാവിനെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച സംഘടന ബീഫ്‌ ഫെസ്റ്റ്‌ നടത്തിയതിനെതിരെയാണ്‌ പോര്‍ക്ക്‌ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നതെന്ന്‌ അറിയിച്ചിരുന്നു.  


പന്നിയിറച്ചി വിളമ്പിയെങ്കിലും പലരും കഴിക്കാനാകാതെ കുപ്പത്തൊട്ടിയില്‍ തള്ളിയത്‌ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു, പ്രതിഷേധ പരിപാടിക്ക്‌ കൊണ്ടുവന്ന പന്നിയിറച്ചിയുടെ ഭൂരിഭാഗവും മാലിന്യമായി തള്ളിയതായി ചന്ദ്രിക ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. പരിപാടില്‍ പ്രതിഷേധവുമായി ആരും രംഗത്ത്‌ വന്നിരുന്നില്ല.,

ബീഫ്‌ ഫെസ്റ്റിനു പകരം പോര്‍്‌ക്‌ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നത്‌ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണെന്ന്‌ ഹിന്ദു ഐക്യവേദി രംഗത്ത്‌ വന്നിരുന്നു.

നേരത്തെ, ചുംബന സമരം നടന്നപ്പോളും ഹനുമാന്‍ സേന രംഗത്ത്‌ വന്നിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ