General News

കാസര്‍കോട്‌ വീണ്ടും ബാങ്ക്‌ കൊള്ള, ഏഴുകോടിയുടെ സ്വര്‍ണം കടത്തി

Mon, Sep 28, 2015

Arabianewspaper 2093
കാസര്‍കോട്‌ വീണ്ടും ബാങ്ക്‌ കൊള്ള, ഏഴുകോടിയുടെ സ്വര്‍ണം കടത്തി

കാഞ്ഞങ്ങാട്‌ ചെറുവത്തൂരിലെ വിജയ ബാങ്കിലെ സ്‌ട്രോംഗ്‌ റൂം തുരന്ന്‌ ഏഴുകോടി വില മതിക്കുന്ന സ്വര്‍ണ ഉരുപ്പടികള്‍ കവര്‍ച്ച ചെയ്‌തു. ഇതിനൊപ്പം രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു.


ബക്രീദും ഞായറാഴ്‌ചയും കഴിഞ്ഞ്‌ ബാങ്ക്‌ തുറന്നപ്പോഴാണ്‌ മോഷണ വിവരം പുറത്തറിയുന്നത്‌. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ തറ തുരന്നാണ്‌ കവര്‍ച്ച നടത്തിയത്‌.

ബാങ്കിന്റെ സ്‌ട്രോംഗ്‌ റൂമിനു താഴെയുള്ള മുറി വാടകയ്‌ക്കെടുത്ത ചിലരെ കേന്ദ്രീകരിച്ചാണ്‌ പോലീസ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. കട തുടങ്ങാനെന്ന പേരിലാണ്‌ ഈ മുറി എടുത്തത്‌. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ കടമുറിയില്‍ നടന്നിരുന്നതായും പറയപ്പെടുന്നു.

അടുത്തിടെ കാസര്‍കോട്‌ ജില്ലയില്‍ നടക്കുന്ന ബാങ്ക്‌ കവര്‍ച്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊതെ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയും അലംഭാവം കാണിച്ചതാണ്‌ കവര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കിയതെന്ന്‌ പറയപ്പെടുന്നു.

മലപ്പുറം ചേലമ്പ്രയില്‍ 2007 -ല്‍ നടന്ന ബാങ്ക്‌ കവര്‍ച്ചയുമായി ഇതിന്‌ സാമ്യമുണ്ട്‌.

സെപ്‌തംബര്‍ ഏഴിനും കാസര്‍ഗോഡ്‌ ജില്ലയിലെ കുഡ്‌ലു സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ച്ച ചെയ്‌തിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ