General News

കാസര്‍കോട്‌ ബാങ്ക്‌ കവര്‍ച്ച : മുഖ്യപ്രതി പിടിയില്‍

Thu, Sep 17, 2015

Arabianewspaper 1747
കാസര്‍കോട്‌ ബാങ്ക്‌ കവര്‍ച്ച : മുഖ്യപ്രതി പിടിയില്‍

കാസര്‍കോട്‌ കുഡ്‌ലു സര്‍വ്വീസ്‌ സഹകരണ ബാങ്കില്‍ നിന്ന്‌ അഞ്ചര കോടി രൂപയും 21 കിലോ സ്വര്‍ണവും കൊള്ളയടിച്ച കേസിലെ മുഖ്യ പ്രതിയെ ഗോവയില്‍ നിന്ന്‌ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തു.

കാസര്‍കോട്‌ ഉപ്പള ബന്തിയോട്‌ സ്വദേശി ഷെറീഫാണ്‌ പിടിയിലായത്‌. ഇയാളുടെ പക്കല്‍ നിന്ന്‌ സ്വര്‍ണം പിടിച്ചെടുത്തെങ്കിലും പണത്തെക്കുറിച്ച്‌ തുമ്പു ലഭിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ട്‌ മുഹമ്മദ്‌ സബീര്‍, അബ്ദുള്‍ മഹ്‌ഷൂഖ്‌ എന്നിവരെ പോലീസ്‌ നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ ഷെറീഫിനെ കുറിച്ച്‌ വിവരം ലഭിച്ചത്‌.

ഇവരെ വിശദമായി ചോദ്യം ചെയ്‌ത്‌ വരികയാണ്‌. സാബിറാണ്‌ കൊള്ള ആസുത്രണം ചെയ്‌തത്‌.

കുഡ്‌ലു ബാങ്കില്‍ നിന്ന്‌ സെപ്‌തംബര്‍ ഏ്‌ഴിനാണ്‌ പട്ടാപ്പകല്‍ മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം കവര്‍ച്ച നടത്തിയത്‌. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കൈക്കലാക്കിയ ശേഷം ഇവര്‍ കടന്നു കളയുകായിരുന്നു.

ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്നു പേര്‍ കാവല്‍ നിന്നപ്പോള്‍ സാബിറാണ്‌ സ്‌ട്രോംഗ്‌ റൂമിന്റെ താക്കോല്‍ വാങ്ങി പണവും സ്വര്‍ണവും കവര്‍ന്നത്‌. സാബിറിറെ കാസര്‍കോടും, മഹ്‌ഷൂഖിനെ ബംഗളൂരില്‍ നിന്നുമാണ്‌ ഡിവൈഎസ്‌പി ടിപി രഞ്‌ജിത്തും സിഐ ടിപി സുധാകറും അറസ്റ്റ്‌ ചെയ്‌തത്‌.

കവര്‍ച്ച കേസിലെ പ്രതിയായ മഹ്‌ഷൂഖ്‌ ഗൂഡാലോചനയില്‍ പങ്കാളിയാണ്‌.കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടാനും സാധ്യതയുണ്ടെന്ന്‌ പോലീസ്‌ സംശയിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ