Local News

കിണറ്റില്‍ വീണ്‌ വീട്ടമ്മ മരിച്ചു, രക്ഷിക്കാനിറങ്ങിയവര്‍ കുടുങ്ങി

Mon, Sep 07, 2015

Arabianewspaper 3518
കിണറ്റില്‍ വീണ്‌ വീട്ടമ്മ മരിച്ചു, രക്ഷിക്കാനിറങ്ങിയവര്‍ കുടുങ്ങി

കിണറ്റില്‍ വീണ മകളെ രക്ഷിക്കാനിറങ്ങിയ വൃദ്ധയായ അമ്മയെ രക്ഷപ്പെടുത്തി. മധൂര്‍ പഞ്ചായത്തിലെ പെരിയടുക്കയിലും കുമ്പളയിലുമാണ്‌ രണ്ട്‌ വ്യത്യസ്‌ത അപകടങ്ങള്‍. മധൂറിലെ സംഭവത്തില്‍ സ്‌തീ മരിച്ചു. ഇവര്‍ വീഴുന്നതു കണ്ട്‌ 82 കാരിയായ അമ്മയും കിണറ്റിലേക്ക്‌ ചാടുകയായിരുന്നു.

പെരിയടുക്കയിലെ തുളസി (60) ആണ്‌ മരിച്ചത്‌. മകള്‍ കിണറ്റില്‍ വീഴുന്നതു കണ്ട അമ്മ നാരായണി കൂടെ ചാടുകയായിരുന്നു., ഇവരുടെ നിലവിളി കേട്ടെത്തിയവര്‍ നാല്‌പതടി താഴ്‌ചയുള്ള മറയുള്ള കിണറ്റില്‍ വീണു കിടക്കുന്നതാണ്‌ കണ്ടത്‌. രണ്ടാള്‍ പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുളസി മരണമടഞ്ഞു, നാരായണി പരിക്കുകളോടെ രക്ഷപ്പെട്ടു.

കുമ്പളയിലെ സംഭവത്തില്‍ കിണറ്റിന്റെ മതിലില്‍ ചാരി നിന്ന്‌ ഫോണ്‍ ചെയ്‌ത വീട്ടമ്മായാണ്‌ ചുറ്റുമതില്‍ ഇടിഞ്ഞ്‌ വീണ്‌ പരിക്കുപറ്റിയത്‌. ഇവരുടെ നിലവിളി കേട്ട്‌ രക്ഷാപ്പെടുത്താനിറങ്ങിയ ബന്ധുവും അയല്‍വാസിയും കിണറ്റില്‍ ഇറങ്ങിയെങ്കിലും ഇവരും കുടുങ്ങി. തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സ്‌ എത്തിയാണ്‌ മൂന്നു പേരേയും രക്ഷപ്പെടുത്തിയത്‌. 20 അടി വെള്ളമുള്ള കിണറിന്റെ വശത്ത്‌ പിടിച്ചു കിടന്നാണ്‌ ഇവര്‍ രക്ഷപ്പെട്ടത്‌. പരിക്കേറ്റ്‌ താഹിറ (40)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, മറ്റു രണ്ടു പേര്‍ക്കും പരിക്കില്ല,

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ