General News

കെഎസ്‌ആര്‍ടിസി ബസ്‌ കാറിനുമുകളിലേക്ക്‌ മറിഞ്ഞ്‌ നാലു പേര്‍ മരിച്ചു.

Thu, Aug 20, 2015

Arabianewspaper 1767
കെഎസ്‌ആര്‍ടിസി ബസ്‌ കാറിനുമുകളിലേക്ക്‌ മറിഞ്ഞ്‌ നാലു പേര്‍ മരിച്ചു.
നിയന്ത്രണം വിട്ട കാറിടിച്ച്‌ കെഎസ്‌ആര്‍ടിസി ബസ്‌ മറ്റൊരു കാറിനു മുകളിലേക്ക്‌ മറിഞ്ഞ്‌ നാലു പേര്‍ മരിച്ചു,. ബസിനടയില്‍ പെട്ട കാറില്‍ യാത്ര ചെയ്‌തിരുന്ന മൂന്നു പേരും ഒരു ബസ്‌ യാത്രക്കാരിയുമാണ്‌ മരിച്ചത്‌. ചേര്‍ത്തല മായിത്തറയില്‍ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ അപകടം.

ആലപ്പുഴയില്‍ നിന്ന്‌ ചേര്‍ത്തല കുുത്തിയ തോടിലേക്ക്‌ പോയ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസിലേക്ക്‌ ഇടിച്ചു കയറുകയും ഇതിനിടെ, ബസിന്റെ ചക്രം പഞ്ചറായി നിയന്ത്രണം വിട്ട്‌ ബസ്‌ മറിയുകയുമായിരുന്നു. എതിര്‍ ദിശയില്‍ നിന്ന്‌ വന്ന കാറിലേക്കാണ്‌ ബസ്‌ മറിഞ്ഞത്‌. കാര്‍ യാത്രക്കാരനായ കൊല്ലം സ്വദേശി അനീഷ്‌, ഭാര്യ വിവിന, അയല്‍വാസി ചെറിയാന്‍ എന്നിവരും ബസില്‍ യാത്ര ചെയ്‌തിരുന്ന അജ്ഞാതയായ സ്‌തീയുമാണ്‌ മരിച്ചത്‌. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു.

കുവൈത്തില്‍ നിന്നും നാട്ടിലേക്കു വരികയായിരുന്നു അനീഷ്‌. മറ്റുള്ളവര്‍ അനീഷിനെ വിമാനത്താവളത്തില്‍ നിന്നും കൂുട്ടിക്കൊണ്ടുവരാന്‍ പോയവരാണ്‌. നാട്ടു കാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്‌ ബസ്‌ ഉയര്‍്‌ത്തിയാണ്‌ കാറിലുള്ളവരെ പുറത്തെടുത്തത്‌.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ