General News

ആനവേട്ട കേസ്‌ മുഖ്യപ്രതി ഐക്കരമറ്റം വാസു മരിച്ച നിലയില്‍

Mon, Jul 20, 2015

Arabianewspaper 564
ആനവേട്ട കേസ്‌ മുഖ്യപ്രതി ഐക്കരമറ്റം വാസു മരിച്ച നിലയില്‍
കുപ്രസിദ്ധ ആനവേട്ടക്കാരന്‍ ഐക്കരമറ്റം വാസുവിനെ മഹാരാഷ്ട്രയിലെ ദുര്‍ഗാപൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാസു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌ ആന വേട്ടക്കേസ്‌ അന്വേഷിക്കുന്ന കുട്ടമ്പുഴ പോലീസ്‌ സംശയിക്കുന്നു, കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട്‌ വാസുവിന്റെ സഹോദരിയും ഭര്‍ത്താവും പോലിസ്‌ പിടിയിലായിരുന്നു.

പിടിയിലാകുമെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍ ജീവനൊടുക്കിയതാകാമെന്നാണ്‌ പോലീസ്‌ നിഗമനം, വാസുവിന്റെതെന്നു കരുതുന്ന ആത്മഹത്യകുറിപ്പ്‌ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. മുവ്വാറ്റുപുഴ സ്വദേശിയായ ഫാം ഹൗസ്‌ ഉടമയെ പോലീസ്‌ തിരയുന്നുണ്ട്‌. ഇവിടു്‌ത്തെ പൈനാപ്പിള്‍ തോട്ടത്തില്‍ വാസു ജോലി തേടി വന്നതായാണ്‌ വിവരം. എന്നാല്‍, വാസുവിനെ തിരി്‌ച്ചറിഞ്ഞ ഉടമ പണം നല്‍കി പറഞ്ഞുവിട്ടിരുന്നതായും ഇയാള്‍ രാത്രി മടങ്ങി വന്ന്‌ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

കുട്ടമ്പുഴ പോലീസ്‌ തന്നെ പിടിക്കാന്‍ വലവീശിയെന്നറിഞ്ഞപ്പോള്‍ വാസു കേരളം വിടുകയായിരുന്നു. വാസു കേരളം വിട്ടിട്ടില്ലന്ന നിഗമനത്തിലായിരുന്നു പോലീസ്‌. കോതമംഗലത്തെ ബന്ധുവിനെയാണ്‌ തിങ്കളാഴ്‌ച രാവിലെ വാസു മരിച്ചതായി മഹാരാഷ്ട്രയിലെ സുഹൃത്തുക്കള്‍ അറിയിച്ചത്‌. മഹാരാഷ്ട്രയില്‍ ഇയാള്‍
പതിവായി എത്താറാുള്‌ ഫാം ഹൗസിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്‌. വിവരം അറിഞ്ഞ്‌ കേരള പോലീസും വനം വകുപ്പു ഉദ്യോഗസ്ഥരും മഹാരാഷ്ട്രയിലേക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌ . മൃതേദഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെയോ മറ്റന്നാളോ നാട്ടിലെത്തിക്കും.

ആനവേട്ടക്കേസില്‍ ഇതുവരെ 19 പേരേയാണ്‌ പോലീസ്‌ പിടികൂടിയിട്ടുള്ളത്‌. ആനക്കൊമ്പ്‌ കരകൗശല വസ്‌തുവാക്കിയ ശേഷം വില്‌പന നടത്തുന്ന മാഫിയയുമായി വാസുവിന്‌ ബന്ധമുള്ളതായി സംശയിക്കുന്നതിനാല്‍ വാസുവിന്റെ മരണം സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ