General News

പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയേറുന്നു

Mon, Jul 13, 2015

Arabianewspaper 449
പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയേറുന്നു
പത്തനം തിട്ട സ്വദേശികളായ മൂന്നു പെണ്‍കുട്ടികളെ തീവണ്ടിതട്ടിയ നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയേറുന്നു. രണ്ടു പെണ്‍കുട്ടികള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മറ്റൊരു പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഗുരുതരമായ നിലയിലാണ്‌.

ഇവര്‍ ട്രെയിനില്‍ നിന്നും ചാടിയാതാകാനാണ്‌ വഴിയെന്ന്‌ കരുതുന്നു. പത്തനംതിട്ട കോന്നി ഗവണ്‍മെന്റ്‌ സ്‌കുളിലെ ആതിര, രാജി എന്നിവരാണ്‌ മരിച്ചത്‌. ഗുരുതരമായി പരിക്കേറ്റ ആര്യ അപകടനില തരണം ചെയ്‌തിട്ടില്ല, പത്തനം തിട്ടയില്‍ നിന്നും വ്യാഴാഴ്‌ചയാണ്‌ ഇവരെ കാണാതായത്‌. ഒറ്റപ്പാലത്തിനടുത്താണ്‌ ഇവരെ റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്‌.

്‌ട്യുഷനെന്നും പറഞ്ഞ്‌ പോയ മൂവരും രാത്രിയായിട്ടും തിരികെ വരാതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ പോലീസ്‌ പരാതി നല്‍കുകായിരുന്നു. ഇവരെ എറണാകുളം റെയില്‍വേസ്റ്റേഷനില്‍ ചിലര്‍ കണ്ടാതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലും കണ്ടെത്താനായില്ല. പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥികളായ മൂവരും നല്ല മാര്‍ക്കോടെ എസ്‌എസ്‌എല്‍സി പരീക്ഷ പാസായവരാണ്‌.യ

പരിക്കേറ്റ ആര്യയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ദുരൂഹത നിങ്ങുമെന്നാണ്‌ പോലീസ്‌ കരുതുന്നത്‌.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ