Local News

അലിഗഡ്‌ സര്‍വ്വകലാശാല എന്‍ട്രസ്‌ ഫലം റദ്ദാക്കിയ നടപടി പിന്‍വലിച്ചു

Tue, Jul 07, 2015

Arabianewspaper 572
അലിഗഡ്‌ സര്‍വ്വകലാശാല എന്‍ട്രസ്‌ ഫലം റദ്ദാക്കിയ നടപടി പിന്‍വലിച്ചു
അലിഗഡ്‌ മുസ്‌ലിം സര്‍വ്വകലാശാല നടത്തിയ പ്രവേശന പരീക്ഷാഫലം റദ്ദാക്കിയ നടപടി പിന്‍വലിച്ചു. കോഴിക്കോട്‌ ഫാറൂഖ്‌ കോളേജ്‌ സെന്ററായി പരീക്ഷ എഴുതിയ വിദ്യാര്‍്‌ത്ഥികളില്‍ മുപ്പതു പേര്‍ പാസായതിനെ തുടര്‍ന്നാണ്‌ പ്രവേശന പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന്‌ ആരോപിച്ച്‌ ചിലര്‍ പരാതി നല്‍കിയത്‌. ഇതേ തുടര്‍ന്ന്‌ പരീക്ഷാഫലം റദ്ദാക്കിയിരുന്നു എംബിബിഎസ്‌, ബിഡിഎസ്‌ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ്‌ എന്‍ട്രസ്‌ പരീക്ഷ സംഘടിപ്പിച്ചത്‌.

ഇതേ തുടര്‍ന്ന്‌ സര്‍വ്വകലാശാല നടത്തിയ അന്വേഷണത്തില്‍ അപാകത കണ്ടെത്താതിനെ തുടര്‍ന്നാണ്‌ പ്രവേശന പരീക്ഷാഫലം റദ്ദാക്കിയ നടപടി സര്‍വ്വകലാശാല പിന്‍വലിച്ചത്‌. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ ഉന്നത പരീക്ഷകളില്‍ വിജയം നേടിയവരാണെന്ന്‌ സമിതി കണ്ടെത്തിയിരുന്നു. മറ്റു കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവരേക്കാള്‍ മികവ്‌ ഫറൂഖ്‌ കോളേജ്‌ കേന്ദ്രമായി പരീക്ഷ എഴുതിയവര്‍ പ്രകടിപ്പിച്ചതാണ്‌ സംശയത്തിന്‌ കാരണമായത്‌.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ