Gulf News

ഒമാനില്‍ വെള്ളപ്പൊക്കം: കനത്ത മഴ തുടരുന്നു

Sat, Jun 18, 2016

Arabianewspaper 659
ഒമാനില്‍ വെള്ളപ്പൊക്കം: കനത്ത മഴ തുടരുന്നു ?@breakingweather

അഷോബ ചുഴലിക്കാറ്റും മഴയും കാരണം ഒമാനില്‍ പലയിടങ്ങളിലും കനത്ത വെള്ളപ്പൊക്കം. വെള്ളിയാഴ്‌ചയും രാത്രിയിലും മഴയ്‌ക്ക്‌ ശമനമുണ്ടായിട്ടില്ല. മസ്‌കറ്റ്‌, സൗത്ത്‌ ബടിന, വുസ്‌ത. ദോഫാര്‍ എന്നിവടങ്ങളിലാണ്‌ മഴ തുടരുന്നത്‌. റോഡുകളില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന്‌ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്‌. റാസ്‌ അല്‍ ഹാദില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 40 പേരെ റൊയല്‍ ഒമാന്‍ പോലീസ്‌ രക്ഷപ്പെടുത്തി. ഹെലികോപ്‌ടറുകള്‍ നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്‌. അതേസമയം,. അഷോബ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതിനാല്‍ ഒമാന്‍ തീരത്തു നിന്നും യുഎഇയിലേക്ക്‌ എത്തിയില്ല. മഴയെ തുടര്‍ന്ന്‌ വാഹനങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചു., കാറ്റില്‍ വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി. 50 മുതല്‍ 250 മില്ലീ മീറ്റര്‍ വരെ മഴ പെയ്‌തിട്ടുണ്ട്‌. വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ 23 സ്‌കൂളുകളില്‍ താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്‌. ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പടെ അവശ്യ വസ്‌തുക്കള്‍ക്ക്‌ വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന്‌ മുനിസിപാലിറ്റി അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ