Business News

ഫെയ്‌സ്ബുക്കില്‍ നിന്ന് സുക്കര്‍ ബര്‍ഗ് ഈ വര്‍ഷം വാരിയത് 600 കോടി ഡോളര്‍

Tue, Dec 20, 2016

Arabianewspaper 1281
ഫെയ്‌സ്ബുക്കില്‍ നിന്ന് സുക്കര്‍ ബര്‍ഗ് ഈ വര്‍ഷം വാരിയത് 600 കോടി ഡോളര്‍

സോഷ്യല്‍ മീഡിയയില്‍ 24 മണിക്കൂറും ചെലവഴിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഫെയ്‌സ്ബുക്ക് ഉടമ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ സമ്പാദ്യം വെച്ചടി വെച്ചടി ഉയരുന്നു. പോയ വര്‍ഷം സുക്കര്‍ബര്‍ഗിന് ഫെയ്‌സ്ബുക്കില്‍ നിന്നും ലഭിച്ച വ്യക്തിപരമായ വരുമാനം 600 കോടി യുഎസ് ഡോളറാണ്. ( ഏകദേശം 40,000 കോടി).


ഫെയ്‌സ്ബുക്കിന്റെ ഓഹരികള്‍ വിറ്റഴിഞ്ഞ വകയിലാണ് ഇതിലേറെയും ഫെയ്‌സ്ബുക്ക് ഓഹരികള്‍ക്ക് 13.5 ശതമാനം വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്.


അതേസമയം, സുക്കര്‍ബര്‍ഗിന്റെ ഭാര്യ ചാനിന്റെ പേരിലുള്ള സന്നദ്ധ സംഘടന വഴി ഓഹരി വഴി ലഭിക്കുന്ന വരുമാനത്തിന്റെ 99 ശതമാനം സംഭാവനയായി നല്‍കുമെന്നാണ് സുക്കര്‍ ബര്‍ഗ് പ്രഖ്യാപിച്ചിട്ടുള്ളത്.


ഫെയ്‌സ്ബുക്കിന്റെ ലാഭം കഴിഞ്ഞ നാലു പാദങ്ങളിലായി 165 ശതമാനം വര്‍ദ്ധിച്ച് 750 കോടി യുഎസ് ഡോളറായി. പരസ്യം, ഇന്‍സ്റ്റ ഗ്രാം എന്നിവയില്‍ നിന്നും പണം ലഭി്ക്കുന്നുണ്ട്. നിത്യേന ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം 101 കോടിയില്‍ നിന്നും 118 കോടിയായി ഉയര്‍ന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ