General News

സിംബാബ്‌വെ : മുഗാബെയെ തടവിലാക്കി പട്ടാളം ഭരണം ഏറ്റെടുത്തു

Wed, Nov 15, 2017

Arabianewspaper 5762
സിംബാബ്‌വെ :  മുഗാബെയെ തടവിലാക്കി പട്ടാളം  ഭരണം  ഏറ്റെടുത്തു

93 കാരനായ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയേയും കുടുംബത്തെയും കൊട്ടാരത്തിനുള്ളില്‍ തടവിലാക്കി സൈന്ം സിംബാബ്‌വെയുടെ ഭരണ നിയന്ത്രണം ഏറ്റെടുത്തു.


ഔദ്യോഗിക ടെലിവിഷന്‍ സ്റ്റുഡിയോയിലേക്കും പ്രസിഡന്റിന്റെ കൊട്ടാര വളപ്പിലേക്കും സൈനിക ടാങ്കുകള്‍ ഇരച്ചെത്തി. ടെലിവിഷന്‍ സ്റ്റുഡിയോയില്‍ തത്സമയ വാര്‍ത്ത നടന്നു കൊണ്ടിരിക്കെ കയറി വന്ന സൈനിക വക്താവ് മേജര്‍ ജനറല്‍ എസ് ബി മോയോ രാദജ്യത്തോട് ഈ സന്ദേശം നല്‍കി.


രാജ്യം മറ്റൊരു തലത്തിഹലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും പ്രസിഡന്റ് മുഗാബേയുടേയും കുടുംബത്തിന്റേയും സുരക്ഷ തങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്നും അവര്‍ സുരക്ഷിതരാണെന്നും ഇക്കാര്യത്തില്‍ ഉറപ്പ് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നുവെന്നും വക്താവ് പറഞ്ഞു.


മുഗാബെയ്ക്കു ചുറ്റുമുള്ള ക്രിമിനല്‍ സംഘത്തെ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഇവര്‍ രാജ്യത്തിന്റെ സമ്പത്തും മറ്റും കൊള്ളയടിക്കുകയാണെന്നും ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും തങ്ങളുടെ ദൗത്യം ലക്ഷ്യം പൂര്‍ത്തികരിക്കുന്നതോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും സൈന്യം പറഞ്ഞു. 


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ