Troll Today News

മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍

Sat, Mar 10, 2018

Arabianewspaper 54730
മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ?  കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍

സിംഗപൂര്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ലി ക്വന്‍ ബിസിനസ് സ്‌കൂള്‍ സംഘടിപ്പിച്ച സംവാദത്തിനിടെ നേരിട്ടത് കടുത്ത ചില ചോദ്യങ്ങള്‍. പ്രഫസറും എഴുത്തുകാരനുമായ പി കെ ബസു ചോദിച്ചത് നെഹ്‌റു കുടുംബത്തെ പ്രതിക്കൂട്ടിലാക്കിയ ചോദ്യം.


പ്രധാനമന്ത്രി പദത്തില്‍ നിങ്ങളുടെ കുടുംബക്കാര്‍ ഇരുന്നപ്പോള്‍ ഇന്ത്യയുടെ ആളോഹരി വരുമാനം ലോക ശരാശരിയേക്കാള്‍ എന്തു കൊണ്ട് കുറവായി. എന്നാല്‍, നിങ്ങളുടെ കുടുംബത്തിലുള്ളവര്‍ പ്രധാനമന്ത്രി പദം ഒഴിഞ്ഞു നിന്നപ്പോള്‍ ഇന്ത്യയുടെ ആളോഹരി വരുമാനം ഉയരുകയും ചെയ്തു. ഇതിനുള്ള കാരണം എന്തെന്നുമായിരുന്നു ബസുവിന്റെ കുഴപ്പിക്കുന്ന ചോദ്യം. കടുത്ത ചോദ്യത്തിന് മുന്നില്‍ ആദ്യം പതറിയ രാഹുല്‍ ഇതിന് നേരിട്ട് മറുപടി നല്‍കാതെ മറു ചോദ്യം ഉന്നയിക്കുകയാണ് ഉണ്ടായത്.


ഇന്ത്യ ഇന്ന് വിജയിച്ചിരിക്കുകയാണെന്ന കാര്യത്തില്‍ നിങ്ങള്‍ യോജിക്കുന്നുണ്ടോ എന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. ഉണ്ടെന്നായിരുന്നു സദസിന്റെ ഉത്തരം. പക്ഷേ, ചോദ്യം ഉന്നയിച്ച ബസു ഇന്ത്യ ആപേക്ഷികമായി വിജയിച്ചുവെന്നും പക്ഷേ, നിങ്ങളുടെ കുടുംബം പ്രധാനമന്ത്രി പദം ഒഴിഞ്ഞ ശേഷമാണെന്നും ബസു തിരിച്ചടിച്ചു. 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ എനിക്ക് ഇന്ത്യന്‍ രാഷ്ടീയത്തില്‍ യാതൊരു പങ്കും ഇല്ലായിരുന്നുവെന്നുവാണോ താങ്കള്‍ പറയുന്നതെന്ന് രാഹുല്‍ മറു ചോദ്യം ഉന്നയിച്ചു, തനിക്ക് ഒരു റോള്‍ ഉണ്ടായിരുന്നോ ഇല്ലായിരുന്നോ ആദ്യം അത് തീരുമാനിക്കു. രണ്ടും നിങ്ങള്‍ പറയരുത്. തുടര്‍ന്ന് എന്തായിരുന്നു റോളെന്ന് വിശദീകരിക്കണമെന്നായി. സദസിലെ ചിലര്‍ ഇതിനിടെ. ചര്‍ച്ചയുടെ മോഡറേറ്റര്‍ ഇടപെട്ട് ഇത്തരം സംഭാഷണങ്ങള്‍ നമുക്കാവശ്യമില്ലെന്ന് പറഞ്ഞു.


പക്ഷേ, ചോദ്യം ഉന്നയിച്ച ബസു വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. എന്താണ് ഉത്തരം തരാത്തതെന്ന് ഇദ്ദേഹം ചോദിച്ചു. താന്‍ മറുപടി തന്നുവെന്ന് രാഹുല്‍ പറഞ്ഞു, തുടര്‍ന്ന് മറ്റൊരു ചോദ്യ കര്‍ത്താവിലേക്ക് മോഡറേറ്റര്‍ പോയി. എന്നാല്‍, മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെ താന്‍ വിമര്‍ശനങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്നും നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ മോഡിയോട് ചോദിക്കുമോ എന്നുമായിരുന്നു രാഹുലിന്റെ മറു ചോദ്യം .


സോഷ്യല്‍ മീഡിയയില്‍ രാഹുലിന്റെ ഉത്തരങ്ങളും, ചില പ്രസ്താവനകളും ഉപയോഗിച്ചു ട്രോളുകള്‍ പിറന്നു. ഇതിനിടയില്‍, കോണ്‍ഗ്രസ് വീഡിയോ എഡിറ്റ് ചെയ്ത് തന്നെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് പി കെ ബസു രംഗത്ത് വന്നിരുന്നു. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബസവിന്റെ ഭീഷണി. ആരോഗ്യ മേഖലയിലെ വികസനത്തിനായി എംആര്‍ഐ മെഷിനുകളെ ബന്ധപ്പെടുത്തണമെന്നും മറ്റുമുള്ള രാഹുലിന്റെ പ്രസ്താവനയെ സോഷ്യല്‍ മീഡിയ ട്രോളുകളോടെയാണ് സ്വീകരിച്ചത്.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ