Troll Today News
വൈറലായ യോഗിയുടെ ഗോമൂത്രപാനം
Mon, Jun 12, 2017


യോഗി ആദിത്യ നാഥിനെ പരിഹസിക്കാനായി ഫോട്ടോ ഷോപ്പില്‍ ചെയ്ത വ്യാജ ചിത്രം വൈറലായതിനു പിന്നാലെ ഇതിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെുടുത്തുന്ന ഒറിജിനലും വൈറല്‍,.
പശു കേന്ദ്ര കഥാപാത്രമായ സംഭവങ്ങള്‍ ഒന്നിനു പിറകെ ഒന്നായി എത്തുന്നതിനിടയിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പശു പ്രേമവും കൂടെ ചേര്‍ന്ന് പുതിയ ഫോട്ടോ ഷോപ്പ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയത്.
ഗോമൂത്രം ചാണകം തുടങ്ങിയവയുടെ ഔഷധ മൂല്യങ്ങളെ കുറിച്ച് ഗവേഷണം നടത്താന്‍ ഇന്‍സ്റ്റിറ്റിയുട്ട് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കും ഇടയിലാണ് യോഗി ആദിത്യ നാഥ് പശുവിന്റെ പിന്നില്‍ നിന്ന് ഗോമൂത്രം കുടിക്കുന്ന ചിത്രം പുറത്തു വന്നത്. ഇത് വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു.
യുവ ചലച്ചിത്ര സംവിധായകനായ രന്ജിത് ശങ്കറിനെ പോലുള്ളവര്‍ വരെ ചിത്രം ഷെയര്‍ ചെയ്തു. എന്നാല്‍, യോഗി ആദിത്യ നാഥ് എംപി യായിരുന്നപ്പോള്‍ ഉള്ള പഴയ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് പശുവിനെ ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു ചിലര്‍.
കുടിവെള്ള വിതരണ പൈപ്പില്‍ നിന്ന് വെള്ളം കോരി കുടിക്കുന്ന ചിത്രമാണ് ഇതിനായി മാറ്റിയത്. ഒറിജിനലും വ്യാജനും ഒരുമിച്ച് വെച്ച ചിത്രവും ഇതോടെ വൈറലായി.
സംഘപരിവാറിനെതിരെ സദാസമയവും ഫോട്ടോ ഷോപ്പ് കുറ്റം ആരോപിച്ചിരുന്നവര്ക്ക് സെല്‍ഫ് ഗോളായി ഇതു മാറി. മുഖ്യമന്ത്രിയുടെ എളിമ വെളിവാക്കുന്ന ഒറിജിനല്‍ എത്തിയതോടെയാണ് സംഘി വിരുദ്ധര്‍ക്ക് ഇത് ബുൂമറാംഗായി മാറിയത്. നിരന്തരം സോഷ്യല്‍ മീഡിയയില്‍ അടിവാങ്ങിച്ചു കൊണ്ടിരുന്ന സംഘികള്‍ക്ക് ഇത് പിടിവള്ളിയായി മാറുകയും ചെയ്തു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- കിം ചൈനയിലെത്തി ചര്‍ച്ച നടത്തി
- സുപ്പര്‍ ഫാസ്റ്റിലും, എക്സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി
- ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്ന വീഡിയോ പ്രദര്‍ശിപ്പിച്ച വനിതാ എഎസ്ഐക്ക് സസ്പെന്ഷന്

Latest News Tags
Advertisment