Entertainment News

വിളിക്കുമ്പോള്‍ അടിയന്‍ ചെല്ലും, തള്ളി കയറിയിട്ട് കാര്യമില്ല- യേശുദാസ്

Mon, Oct 02, 2017

Arabianewspaper 921
വിളിക്കുമ്പോള്‍ അടിയന്‍ ചെല്ലും,  തള്ളി കയറിയിട്ട് കാര്യമില്ല- യേശുദാസ്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വിജയ ദശമിക്ക് ദര്‍ശനത്തിനെത്തുമെന്ന വാര്‍ത്തകള്‍ തള്ളി യേശുദാസ്. തന്റെ ഒരു സുഹൃത്ത് പറഞ്ഞത് പ്രകാരമാണ് അപേക്ഷ കൊടുത്തത്. ദര്‍ശനത്തിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, അതൊരു വാര്‍ത്തയാക്കി വലിയ സംഭവമാക്കാന്‍ താല്‍പര്യമില്ല.


അവന്‍ വിളിക്കുമ്പോള്‍, അടിയന്‍ ചെന്നോളും, ഇതിനു വേണ്ടി ആരും ശ്വാസം പിടിച്ച് ജീവിതം കളയരുത്. കയറുമ്പോള്‍ കയറാം,. വലിഞ്ഞു കയറി ചെന്ന് എന്തിനാണ് പ്രശ്‌നം ഉണ്ടാക്കുന്നത്. സൂര്യ സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ദാസ് പറഞ്ഞു,.


സൂര്യ നൃത്ത സംഗീതോത്സവത്തിന് ദാസിന്റെ സംഗീത കച്ചേരിയോടൊയാണ് തുടക്കമായത്. ഇത് തുടര്‍ച്ചയായ നാല്‍പതാം വര്‍ഷമാണ് യേശുദാസ് സംഗിതോത്സവത്തില്‍ പങ്കെടുക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ