General News

യെച്ചൂരിക്ക് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ അഭിപ്രായ വ്യത്യാസം

Sat, Aug 12, 2017

Arabianewspaper 164
യെച്ചൂരിക്ക് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ അഭിപ്രായ വ്യത്യാസം

സീതാറാം യെച്ചൂരി്ക്ക് സിപിഎം എംപി മാര്‍ നല്‍കിയ യാ്ര്രതയയപ്പ് യോഗത്തില്‍ കേരള- ബംഗാള്‍ എംപിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറ നീക്കി പുറത്തു വന്നു.


സീതാറാം യെച്ചൂരിക്ക് മൂന്നാം വട്ടവും രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കാതിരുന്നത് പാര്‍ട്ടി ചെയ്ത തെറ്റാണെന്ന് ബംഗാളില്‍ നിന്നുള്ള എംപി ഋതബ്രത ബാനര്‍ജി പറഞ്ഞു,


പാര്‍ട്ടിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയല്ല എന്നാല്‍ ജനവികാരം പ്രകടിപ്പിക്കുകയാണ് താനെന്നും അദ്ദേഹം യോഗത്തില്‍ വിശദികരിച്ചിരുന്നു.


രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ മോഡി നയിക്കുന്ന രാഷ്ട്രീയത്തെ ശക്തമായി രാജ്യസഭയില്‍ നേരിടാന്‍ യെച്ചൂരിയുടെ സാന്നിദ്ധ്യം അനിവാര്യമായിരുന്നുവെന്നും ചിലര്‍ പറഞ്ഞു.


രണ്ടു വട്ടത്തിലേറെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാന്‍ പാര്‍ട്ടിയുടെ ഭരണ ഘടന അനുശാസിക്കുന്നില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പാര്‍ലമെന്ററി കര്‍ത്തവ്യവും ഒരുമിച്ച് നിര്‍വഹിക്കാനാകില്ലെന്നും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിശദികരിച്ചു,.


എന്നാല്‍,. പാര്‍ട്ടി ഭരണഘടന ചില ഘട്ടങ്ങളില്‍ മാറ്റിയെഴുതേണ്ടതാണെന്ന വാദവും ബംഗാള്‍ ഘടകത്തെ പ്രതിനിധീകരിക്കുന്നവര്‍ മുന്നോട്ട് വെച്ചു.

Tags : Yechury 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ