General News

ജീവിതകാലം മുഴുവന്‍ ഷീ ജിന്‍പിംഗിന് ചൈനയുടെ പ്രസിഡന്റായി തുടരാം

Sun, Mar 11, 2018

Arabianewspaper 468
ജീവിതകാലം  മുഴുവന്‍ ഷീ ജിന്‍പിംഗിന് ചൈനയുടെ പ്രസിഡന്റായി തുടരാം

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന് അധികാരക്കസേരയില്‍ ഇനി ജീവിതകാലം മുഴുവന്‍ തുടരാം. ഇതിനായി ചൈനയുടെ ഭരണഘടന തിരുത്തി എഴുതി, നിലവില്‍ തുടര്‍ച്ചയായി രണ്ടു വട്ടം മാത്രമെ ഒരാള്‍ക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കഴിയു.


എന്നാല്‍ ചൈനയുടെ പാര്‍ലമെന്റ് ഞായറാഴ്ച ഇത് തിരുത്തി എഴുതി. ഇതോടെ പ്രസിഡന്റിന് അഞ്ചു വര്‍ഷം വീതമുള്ള പ്രസിഡന്റ് പദവിയില്‍ ജീവിതകാലം മുഴുവന്‍ അധികാരത്തില്‍ തുടരാനാകും.


നേരത്തെ, കമ്യൂണിസ്റ്റ് പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നു,. തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളിച്ച് ഇക്കാര്യത്തില്‍ നിയമപരമായ തടസം നീക്കുകയായിരുന്നു.


2,958 പാര്‍ലമെന്റംഗങ്ങളും ഏക കണ്‌ഠേന ഈ പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. എന്നാല്‍, മുന്നു പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതായും രണ്ട് പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Tags : Xi Jinping 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ