Health News

ഹൃദയവും ശ്വാസകോശവും പുകയിലക്കെതിരെ യുദ്ധം ചെയ്യുന്നു, മനസ് മടിച്ചു നില്‍ക്കുന്നു.

Tue, May 31, 2016

Arabianewspaper 10116
ഹൃദയവും ശ്വാസകോശവും പുകയിലക്കെതിരെ യുദ്ധം ചെയ്യുന്നു, മനസ് മടിച്ചു നില്‍ക്കുന്നു.

ഒരോ പുകവലിക്കാരന്റെയുള്ളിലും കത്തുന്ന ഒരാഗ്രഹമുണ്ട്. പുകവലിയില്‍ നിന്നും മോചനം. വലി കുറയ്ക്കണമെന്നായിരിക്കും ആദ്യത്തെ തോന്നല്‍, എന്നാല്‍, പുകയില ഉത്പന്നങ്ങളോടുള്ള ആസക്തി കാരണം നിയന്ത്രിക്കാനാവാതെ പുകവലി തുടരുന്നു.


പത്തു ല്ക്ഷത്തിലേറെ പേരാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം പുകവലിയുടെ ഉപയോഗം മുലൂം മരണപ്പെടുന്നത്. പുകവലിക്കുന്നവര്‍ക്ക് എല്ലാവിധ അര്‍ബുദവും വരാന്‍ സാധ്യതയുണ്ട്.


പക്ഷേ, ഉപദേശങ്ങള്‍ ആര്‍ക്കും സ്വീകാര്യമല്ല. അറിഞ്ഞു കൊണ്ട് അപകടത്തിലേക്ക് ചാടുന്നവരാണ് ഏറിയവരും.ധനമായാലും ആരോഗ്യമായാലും അനുദിനം ഇല്ലാതാക്കുകയാണ് പുകവലി. അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് നടന്ന് അടുക്കുന്നവര്‍ അറിയാന്‍....ഒരു ദിവസം അഞ്ചു സിഗററ്റ് വലിക്കുന്ന 30 കാരനായ ഒരു യുവാവിന് ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ പെഴ്‌സില്‍ നിന്നും നഷ്ടമാകുന്നത് ഒരു കോടി രൂപയായിരിക്കും. ഒരു സിഗററ്റി്‌ന് 12 രൂപ ശരാശരി വിലയിട്ടാല്‍ നിത്യേന അഞ്ചു സിഗററ്റ് വലിക്കുന്ന വ്യക്തി പ്രതിമാസം മുടക്കുന്നത് 1800 രൂപയായിരിക്കും, പ്രതിവര്‍ഷം ശരാശരി എട്ടു ശതമാനം വില വര്‍ദ്ധന കുടി പരിഗണിച്ചാല്‍ 30 വര്‍ഷത്തെ ചെലവ് 24.47 ലക്ഷം രുപയാകും. ഇതേ പണം 9 ശതമാനം പലിശക്ക് നിക്ഷേപിച്ചാല്‍ 69.23 ലക്ഷം രൂപയും പുകവലി മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ചികിത്സ തേടിയാല്‍ പ്രതിമാസം 400 രൂപയോളം ചെലവു പ്രതീക്ഷിക്കാം. ഇത്തരത്തില്‍ 11.59 ലക്ഷം രൂപയാകും 30 വര്‍ഷം കൊണ്ട് ചെലവു വരുക. ഈ തുക 9 ശതമാനം പലിശക്ക് നിക്ഷേപിച്ചാല്‍ 26.7 ലക്ഷം രൂപയും ലഭിക്കും, ഇതിനൊപ്പം ലൈഫ് ഇന്‍ഷുറന്‍സ് -പ്രീമിയം അടയ്ക്കുന്നതും കുടി ഉള്‍പ്പെടുത്തിയാല്‍ ചിലവ് പ്രതിമാസം 460 രൂപ ശരാശരി ഇതിന് 30 വര്‍ഷത്തെ ചെലവ് 1.65 ലക്ഷം, പ്രതിമാസം 460 രൂപ നിക്ഷേപിച്ചാല്‍ 9 ശതമാനം പലിശയോടെ 30 വര്‍ഷം കഴിയുമ്പോള്‍ 7.52 ലക്ഷം . അങ്ങിനെ 60 വയസില്‍ വിരമിക്കുമ്പോള്‍ ഏകദേശം നഷ്ടമാകുന്നത് 1.03 കോടി രൂപയായിരിക്കും.


പുകവലിയില്ലാതിരുന്നാല്‍ കുടുംബാംഗങ്ങള്‍ക്കും പ്രത്യേകിച്ച് കുട്ടികള്‍ക്കും പാസീവ് സ്‌മോര്‍ക്കറാകുന്ന പേരിലുള്ള അനാരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഒരോ സിഗററ്റും വലിക്കുമ്പോള്‍ ആയുസിന്റെ 12 മിനിട്ട് വീതം കുറയുന്നതായാണ് ഇത് ഉപേക്ഷിക്കുന്നതോടെ ദീര്‍ഘായുസ് ലഭിക്കുന്നു.


പ്രഫഷണല്‍ ജീവിതത്തിലും കുടുംബ ജീവിത്തതിലും ഗുണപരമായ മേന്‍മ കൊണ്ടുവരാനും ഇതു മൂലം കഴിയുന്നു. ഇങ്ങിനെ പുകവലി ഉപേക്ഷിക്കുന്നതോടെ ജീവിതത്തിന് പുതിയ ഉണര്‍വ് പകര്‍ന്നു ലഭിക്കും.


മെയ് 31 രാജ്യാന്തര പുകവലി വിരുദ്ധ ദിനമാണ് . പുകവലി നിര്‍ത്താന്‍ ഇത്രുയും നല്ല ദിവസം വേറെയില്ല.. അതുകൊണ്ട് വിഷപ്പുകയോട് പറയാം ഗുഡ് ബൈ.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ