International News

ലോകം ക്രിസ്തുമസ് ആഘോഷത്തില്‍

Sun, Dec 25, 2016

Arabianewspaper 2583
ലോകം ക്രിസ്തുമസ് ആഘോഷത്തില്‍

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്നു. ബെത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നതിനെ ഓര്‍മെപ്പുടുത്തിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങള്‍ പാതിരാ കുര്‍ബാനയ്ക്ക് ഉണര്‍ന്നത്.


ശാന്തിയും സമാധാനവും വിളിച്ചറിയിക്കുന്ന കാരൊള്‍ ഗാനങ്ങളാല്‍ ഡിസംബറിലെ രാവുകള്‍ മഞ്ഞുതുള്ളികള്‍ക്കൊപ്പം സംഗീത സാന്ദ്രവുമായി.


വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലക്കയില്‍ നടന്ന പാതിരാ കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വമേകി. തുടര്‍ന്ന് വിശ്വാസികള്‍ക്ക് ക്രിസ്തുമസ് സന്ദേശമേകി. ഗ്ലോറിയ ഗാനങ്ങള്‍ ക്വയര്‍ സംഗീതത്തിന്റെ അകമ്പടിയില്‍ ഉയര്‍ന്നപ്പോള്‍ ബസലിക്കയുടെ മണികള്‍ തിരുപ്പിറവി വിളിച്ചോതി.


ക്രിസ്തുമസിന്റെ വാണിജ്യവത്കരണത്തിനെതിരെയായിരുന്നു ഇക്കുറി മാര്‍പ്പാപ്പ അവബോധമുണര്‍ത്തിയത്.


കേരളത്തില്‍ പ്രമുഖ ദേവാലയങ്ങളിലെല്ലാം പ്രത്യേക ശുശ്രൂഷയും ചടങ്ങുകളും നടന്നു.

Tags : Christmas 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ