General News
ഇന്ത്യക്ക് ബൃഹത് ശേഷി , വളര്‍ച്ചാ നിരക്ക് 7.3 ശതമാനമാകും, ലോകബാങ്ക്
Wed, Jan 10, 2018


ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2018 ല്‍ 7.3 ശതമാനമാകുമെന്നും രാജ്യത്തിന് അതിബൃഹത്തായ ശേഷി ഉണ്ടെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട്.
2018 ലെ ആഗോള സാമ്പത്തിക പഠന റിപ്പോര്‍ട്ടിലാണ് ലോക ബാങ്ക് ഇക്കാര്യം സൂചിപ്പിക്കുന്നത്. നികുതി ഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ മൂലവും മറ്റും സാമ്പത്തിക വളര്‍ച്ച 6.7 ആയാണ് കണക്കാക്കിയിരുന്നതെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ മൂലം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മറ്റ് രാജ്യങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി വളര്‍ച്ച നേടുമെന്നാണ് ലോക ബാങ്ക് പറയുന്നത്.
2018-ല്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.3 ശതമാനത്തിനും 7.5 ശതമാനത്തിനും ഇടയിലാകും. അടുത്ത വര്‍ഷവും സമാനമായ വളര്‍ച്ച നേടുമെന്നും ലോക ബാങ്ക് പറയുന്നു.
ചൊവ്വാഴ്ച വാഷിംഗ്ടണില്‍ ലോക ബാങ്ക് പുറത്തുവിട്ട ആഗോള സാമ്പത്തികവലോകന രിപ്പോര്ട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് അനുകൂല പരാമര്‍ശമുള്ളത്.
2017 ജൂലൈ മുതല്‍ ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം രാജ്യത്ത് നികുതി വരുമാനത്തില്‍ ഇടിവു വന്നിരുന്നു. നികുതി ഘടനയില്‍ വന്ന മാറ്റവുമായി രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കാനെടുത്ത കാലതാമസമാണ് ഇതിനു കാരണമായി പറഞ്ഞിരുന്നത്.
ആറു മാസം കഴിഞ്ഞിട്ടും നികുതി പിരിവ് സാധാരണ ഗതിയിലായിട്ടില്ല. എന്നാല്‍, 2018 മാര്‍ച്ചോടെ ഇതിനു മാറ്റം വരുമെന്നാണ് ധനകാര്യ മന്ത്രാലയം പറയുന്നത്. ജിഎസ്ടി നടപ്പാക്കിയതാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിക്കുവാന്‍ സുപ്രധാനമായി പ്രവര്‍ത്തിച്ചതെന്നും ലോക ബാങ്ക് പറയുന്നു. രാജ്യത്തിന്റെ വളര്‍ച്ചയിലെ വഴിത്തിരിവാണ് ജിഎസ്ടി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മറ്റ് രാജ്യങ്ങളുടേതിനാക്കാള് ത്വരിത ഗതിയിലായിരിക്കുമെന്നാണ് ലോക ബാങ്ക് പ്രവചനം. ചൈനയാണ് ഇന്ത്യക്ക് തൊട്ടു പിന്നില്‍. 6.4 ശതമാനമാകും ചൈനയുടെ വളര്‍ച്ചാ നിരക്ക്,. ഇനിയുള്ള രണ്ട് വര്‍ഷങ്ങളില്‍ ചൈന വീണ്ടും താഴേക്ക് പോകുമെന്നും 6.2 ശതമാനമാകും വളര്‍ച്ചാ നിരക്കെന്നും ലോക ബാങ്ക് രിപ്പോര്‍ട്ട് പറയുന്നു.
നോട്ടു നിരോധനവും ചരക്കു സേവന നികുതിയും രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം കൊണ്ടുപോയി എന്ന ആഭ്യന്തര രാഷ്ട്രീയ വാദങ്ങള്‍ക്ക് കടക വിരുദ്ധമാണ് ലോക ബാങ്കിന്റെ ഈ റിപ്പോര്‍ട്ട്. മുമ്പും ലോക ബാങ്ക് രിപ്പോര്‍ട്ട് ഇന്ത്യക്ക് അനുകൂലമായിരുന്നു. മോഡി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെ പുകഴ്ത്തിയാണ് ലോക ബാങ്ക് റിപ്പോര്‍ട്ട്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- ഹോം സ്കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കളി കാര്യമായി -ഇന്ദ്രന്‍സ്

Latest News Tags
Advertisment