General News

സ്ത്രീകള്‍ക്ക് ഇനി സ്വതന്ത്രമായി സംരംഭവും തുടങ്ങാം, സൗദിയുടെ പൂതിയ തീരുമാനം

Sun, Feb 18, 2018

Arabianewspaper 501
സ്ത്രീകള്‍ക്ക് ഇനി സ്വതന്ത്രമായി സംരംഭവും തുടങ്ങാം, സൗദിയുടെ പൂതിയ തീരുമാനം

സൗദിയില്‍ സ്ത്രീകള്‍ക്ക് സന്തമായി ഇനി സംരംഭവും തുടങ്ങാനാകും. ഇതിനായി പുരുഷരക്ഷിതാവിന്‍രെ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലെന്ന് ഭരണ കൂടം ഉത്തരവിറക്കി.


സ്തീകരളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള നടപടികളില്‍ ഒടുവിലത്തേതാണ് ഇത്. നേരത്തെ, സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അനുമതി നല്‍കിയതും, സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ വീക്ഷിക്കാനും പ്രവേശനത്തിനുള്ള വിലക്ക് നീക്കിയതും ചരിത്രപരമായ തീരുമാനങ്ങളുടെ ഫലമായിരുന്നു.


പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് രക്ഷകര്‍തൃത്വം ഒഴിവാക്കിക്കൊണ്ടുള്ള നടപടി സൗദിയുടെ സാമൂഹിക മാറ്റത്തിന്റെ ഭാഗമായാണ് കാണുന്നത്.


സംരംഭങ്ങള്‍ തുടങ്ങി സ്ത്രീകള്‍ക്ക് മുഖ്യധാരയിലേക്ക് എത്താനുള്ള അനുമതി നല്‍കുന്ന കാര്യം വാണിജ്യ മന്ത്രാലയമാണ് ഉത്തരവായി പ്രസിദ്ധീകരിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ