General News

പ്രണയം നിരസിച്ച പെണ്‍കുട്ടിയെ വെട്ടി

Mon, Jun 19, 2017

Arabianewspaper 756
പ്രണയം നിരസിച്ച പെണ്‍കുട്ടിയെ വെട്ടി

കൊച്ചി നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ ആക്രമണം. പ്രണയാഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് ഓട്ടോ റിക്ഷ തടഞ്ഞു നിര്‍ത്തിയ ശേഷം വെട്ടുകയായിരുന്നു.


കൊച്ചി കലൂര്‍ ദേശാഭിമാനി റോഡിലാണ് സംഭവം. സ്വകാര്യ ലാബറട്ടറി ജീവനക്കാരിയായ പെണ്‍കുട്ടിയെ ശ്യാം എന്ന യുവാവ് വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനു പിന്നിലും കാലിലും വെട്ടേറ്റു.


പെണ്‍കുട്ടിയോട് പല തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും നിരസിച്ചാതാണ് ആക്രമണത്തിന് കാരണം. എന്നാല്‍, ആക്‌സോ ബ്ലേഡ് പോലുള്ള ആയുധമാണ് ഇയാള്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പറയുന്നു. ബൈക്കിലെത്തിയ ഇയാള്‍ ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടു. എന്നാല്‍, വിവരം ലഭിച്ച പോലീസ് ഇയാളെ കോതമംഗലത്തു വെച്ച് കസ്റ്റഡിയില്‍ എടുത്തു, പെണ്‍കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. പെണ്‍കുട്ടിയും കോതമംഗലം സ്വദേശിയാണ്.

Tags : Crime  lover 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ