OMG News

സൈനികനെ മര്‍ദ്ദിച്ച സ്ത്രീയെ അറസ്റ്റു ചെയ്തു

Sat, Sep 16, 2017

Arabianewspaper 748
സൈനികനെ മര്‍ദ്ദിച്ച സ്ത്രീയെ അറസ്റ്റു ചെയ്തു

വാഹനത്തിനു പിന്നില്‍ സൈനിക വാഹനം ഇടിച്ചതിനെ തുടര്‍ന്ന് വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും സൈനികനെ മര്‍ദ്ദിക്കുകയും ചെയ്ത സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് വൈറലായത്.


സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയെ തുടര്‍ന്ന് ഹരിയാന പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.


44 കാരിയായ സ്മൃതി കല്‍റയെയാണ് ഹരിയാന പോലീസ് അറസ്റ്റു ചെയ്തത്. അപകടം നടന്നതിനെ കുറിച്ച് സൈനികന്‍ വിശദീകരിക്കുന്നതിനിടെയാണ് ക്ഷുഭിതയായ സ്ത്രീ സൈനികന്റെ കരണത്തടിച്ചത്. അതേസമയം, സംയമനം പാലിച്ച സൈനികന്‍ പ്രതികരിച്ചിരുന്നില്ല,.


ഈ സംഭവം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയത് സമീപമുണ്ടായിരുന്ന വാഹനത്തിലുള്ളവരാണ്. എന്നാല്‍ വാഹനം മുട്ടിയിരുന്നില്ലെന്നും സൈഡ് നല്‍കാതെ പോയതാണ് ടാറ്റാ ഇന്‍ഡിക കാര്‍ ഓടിച്ചിരുന്ന സ്ത്രീയെ പ്രകോപിപ്പിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.


പൊതുസേവകനെ തടയുകയും ആക്രമിക്കുകുകയും ചെയ്തതിന് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. കാര്‍ പിടിച്ചെടുത്തിട്ടുണ്ട്.


Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ