General News

കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍

Thu, Mar 29, 2018

Arabianewspaper 10306
കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍

കൊച്ചിയില്‍ യുവതി വീടിന്റെ ടെരസില്‍ കഞ്ചാവു ചെടി വളര്‍ത്തി കുടുങ്ങി. മേരി ആന്‍ എന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് പരസ്പര വിരുദ്ധമായ മൊഴിയാണ് ലഭിക്കുന്നത്.


ഇതിനാല്‍, പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. അമ്മയ്ക്ക് മരുന്നിനായാണ് ചെടി വളര്‍ത്തുന്നതെന്ന് മേരി മൊഴി നല്‍കിയിരുന്നു. ആറു മാസമായി വളര്‍ത്തുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു, മേരിയും അമ്മയും മാത്രമാണ് കൊച്ചി കലൂരിനടുത്ത് കതൃക്കടവിലെ വീട്ടില്‍ താമസിക്കുന്നത്.



37 കാരിയായ യുവതി അവിവാഹിതയാണ്. ആരാണ് ചെടി നല്‍കിയതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല.സ എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു,

Tags : Ganja 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ