Troll Today News

വാക്കു പിഴ, ട്വിറ്ററില്‍ ട്രംപിനെതിരെ ട്രോള്‍ സുനാമി

Wed, May 31, 2017

Arabianewspaper 2074
വാക്കു പിഴ, ട്വിറ്ററില്‍ ട്രംപിനെതിരെ ട്രോള്‍ സുനാമി

വ്യാജ വാര്‍ത്തകള്‍ക്കെതിരെ ട്വിറ്ററില്‍ കുറിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് വാക്കുപിഴച്ചു. സ്‌പെല്ലിംഗ് മിസ്റ്റേക് പലരും ചൂണ്ടിക്കാട്ടിയി്ട്ടും ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ ഇത് തിരുത്താതെ രണ്ടു മണിക്കൂറായി തുടരുന്നു.


ഇതോടെ പതിനായിരങ്ങളാണ് പുതിയ ഇംഗ്ലീഷ് വാക്ക് തന്നതിന് ട്രംപിന് നന്ദി പ്രകാശിച്ചും മറ്റും പരിഹാസ ട്രോളുകളുമായി വരവേറ്റത്. എന്നാണ് ട്രംപി ട്വീറ്റ് ചെയ്തത്. തുടര്‍ച്ചയായ നിഷേധാത്മക മാധ്യമ കവറേജുണ്ടായിട്ടും എന്നാണ് ട്രംപ് ഉദ്ദേശിച്ചതെങ്കിലും കവറേജിന്റെ സ്‌പെല്ലിംഗില്‍ രണ്ടിടത്ത് തെറ്റുപറ്റി. കൊവ്‌ഫെഫി എന്നൊരു വാക്കാണ് ട്രംപ് പുതിയതായി കണ്ടുപിടിച്ചത്.


സിഒവിഇആര്‍എജിഇ എന്നതിനു പകരം സിഒവിഎഫ്ഇഎഫ്ഇ എന്നാണ് തെറ്റായി ടൈപ് ചെയ്തത്.


ആദ്യ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ 35000 റീ ട്വീറ്റുകളും, 40,000 ലൈക്കുകളും എത്തി. പലരും ട്രംപിനെ കളിയാക്കി മറുപടി പോസ്റ്റുകളും ഇട്ടു, എന്നാല്‍ രണ്ടു മണിക്കൂറായിട്ടു പോലും ട്വീറ്റ് ഡിലീറ്റ് ചെയ്യാനും തിരുത്താനും ട്രംപ് തയ്യാറായിട്ടില്ല.


ട്രോളുകളേയും പരിഹാസത്തെയും വിമര്‍ശനങ്ങളെയും താന്‍ വകവയ്ക്കില്ലെന്ന സന്ദേശവുമാണ് ട്രംപ് ഇതുവഴി സോഷ്യല്‍ മീഡിയയില്‍ നല്‍കുന്നത്.


 


 








Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ