Gulf News

യുഎഇയില്‍ ശൈത്യകാലമായി, പകര്‍ച്ച വ്യാധികള്‍ക്കെതിരെ ക്യാംപെയിന്‍

Thu, Nov 09, 2017

Arabianewspaper 511
യുഎഇയില്‍ ശൈത്യകാലമായി, പകര്‍ച്ച വ്യാധികള്‍ക്കെതിരെ ക്യാംപെയിന്‍

യുഎഇയില്‍ ശൈത്യ കാലം വരവറിയിച്ചു,. അല്‍ ഐനില്‍ ഈ സീസണില്‍ ആദ്യമായി പതിമൂന്നു ഡിഗ്രി താപനില രേഖപ്പെടുത്തി. താമസിയാതെ ദുബായ്, ഷാര്‍ജ തുടങ്ങിയ എമിറേറ്റുസുകളിലും താപ നില താഴുമെന്നാണ് സൂചന.


കഴിഞ്ഞ കുറച്ചു ദിവസമായി പകല്‍ താപനില 35-37 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. രാത്രി താപനില 27 ലും എത്തിയിരുന്നു. തണുത്ത കാറ്റും വീശിയടിക്കുന്നുണ്ട്.


ശൈത്യ കാലമായതോടെ പലരും ഫ്‌ളൂവിന്റെ പിടിയിലായി. സ്‌കൂളുകളിലും മറ്റും കുട്ടികളാണ് പകര്‍ച്ചപ്പനിക്ക് വിധേയമായിരിക്കുന്നത്. മുതിര്‍ന്നവരിലും ഈ ഫ്‌ളു കാണുന്നുണ്ട്.


യുഎഇ ആരോഗ്യ വകുപ്പ് ഫ്‌ളുവിനെ നേരിടാനുള്ള മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിലും താപനില താഴുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Tags : Winter 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ