Troll Today News

ലോകസുന്ദരിയെ ചില്ലറ എന്നു വിളിച്ചു പരിഹസിച്ചു, ശശി തരൂര്‍ വിവാദത്തില്‍

Mon, Nov 20, 2017

Arabianewspaper 718
ലോകസുന്ദരിയെ ചില്ലറ എന്നു വിളിച്ചു പരിഹസിച്ചു, ശശി തരൂര്‍ വിവാദത്തില്‍

ലോക സുന്ദരിപ്പട്ടം നേടിയ ഇന്ത്യയുടെ മാനുഷി ഛില്ലറെ നോട്ടു നിരോധനവുമായി ബന്ധപ്പെടുത്തി പരിഹസിച്ച തിരുവനന്തപുരം എംപി ശശി തരുരിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്.


ഇന്ത്യയുടെ കറന്‍സി നിരോധിച്ചത് എന്തൊരു വലിയ തെറ്റാണ്. ഇന്ത്യയുടെ കറന്‍സിക്ക് ഇന്നും ലോകത്ത് വിലയുണ്ട്. നോക്കു,. നമ്മുടെ ചില്ലറ പോലും ലോക സുന്ദരിയായി - ശശി തരുരിന്റെ ട്വിറ്റര്‍ പോസ്റ്റ് ഇങ്ങിനെ പോകുന്നു,.


എന്നാല്‍, തന്റെ തമാശ ഗൗരവമായി എടുത്തതില്‍ വിഷമമുണ്ടെന്നും ഒരിക്കലും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വ്യക്തിപരമായി മാനുഷി ഛില്ലര്‍ക്ക് അഭിനന്ദനം അറിയിച്ചിരുന്നുവെന്നും ശശി തരുര്‍ അടുത്ത ട്വീറ്റില്‍ വ്യക്തമാക്കി.


എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഇതിനിടെ വിവാദം കത്തിപടര്‍ന്നിരുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ