Crime News

ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി,. ഭാര്യയും കാമുകനും പോലിസ് പിടിയില്‍

Thu, Nov 09, 2017

Arabianewspaper 685
ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി,. ഭാര്യയും കാമുകനും പോലിസ് പിടിയില്‍
കണ്ണൂരില്‍ ശ്രീകണ്ഠാപുരത്ത് പയ്യാവൂര്‍ സ്വദേശി ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ജാന്‍സിയും കാമുകന്‍ ദോബിയും പോലീസ് പിടിയിലായി.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഉറങ്ങിക്കിടന്ന ബാബുവിനെ ജോബിയും ജാന്‍സിയും ചേര്‍ന്ന് കഴുത്തില്‍ തുണികുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഭര്‍ത്താവ് ഉറങ്ങിയതോടെ ജോബിയെ ജാന്‍സി വിളിച്ചു വരുത്തുകയായിരുന്നു. കൊലയ്ക്കു ശേഷം ജോബി ഒളിവില്‍ പോയി. രാവിലെ ജാന്‍സി അയല്‍വാസികളെ ഭര്‍ത്താവ് ഉറക്കത്തില്‍ മരിച്ചതായി അറിയിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അറിയിച്ചു,.

എന്നാല്‍, സംശയം തോന്നിയ അയല്‍ വാസി പോലീസിനെ വിവരം അറിയിച്ചു. മരിച്ച ബാബുവിന്റെ കഴുത്തില്‍ തുണിമുറുകി തൊലി വേര്‍പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അയല്‍വാസി ഇക്കാര്യം പോലീസില്‍ അറിയിച്ചത് പോലീസ് എത്തിയപ്പോള്‍ ജാന്‍സി പരുങ്ങലിലായി.

തുടര്‍ന്ന് പോലീസ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി. ശ്വാസം മുട്ടിയാണ് ഇയാള്‍ മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ ജാന്‍സി കുറ്റം ഏറ്റുപറയുകയായിരുന്നു. ജോബിയുമൊത്ത് ഒരുമിച്ച് ജീവിക്കാനാണ് ബാബുവിനെ ഇല്ലാതാക്കിയതെന്ന് ജാന്‍സി പറഞ്ഞു.
Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ