General News

സംസ്ഥാന വ്യാപകമായി രാഷ്ട്രീയ സംഘട്ടനങ്ങള്‍

Mon, Nov 20, 2017

Arabianewspaper 6776
സംസ്ഥാന വ്യാപകമായി രാഷ്ട്രീയ സംഘട്ടനങ്ങള്‍

ഭരണ കക്ഷിയായ സിപിഎം ഒരു വശത്തും, ബിജെപി, എസ്ഡിപിഐ, മുസ്ലീം ലീഗ് തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ മറുവശത്തുവായി സംസ്ഥാന വ്യാപകമായി സംഘര്‍ഷം മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കും നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ 48 മണിക്കൂറിനിടെ വെട്ടേറ്റിട്ടുണ്ട്.


തിരുവനന്തപുരത്തും കൊല്ലത്തും സിപിഎം -എസ്ഡിപിഐ സംഘര്‍ഷം തുടരുമ്പോള്‍, കണ്ണൂരിലും തിരുവനന്തപുരത്തും സിപിഎം -ബിജെപി പ്രവര്‍ത്തകരാണ് വ്യാപകമായി ആക്രമണം നടത്തുന്നത്. ഇതിനു തൊട്ടു പിന്നാലെ വടകരയിലും സിപിഎം പ്രവര്‍ത്തകര്‍ ലീഗ് പ്രവര്‍ത്തകര്‍ക്കും ഓഫീസിനും നേരെ ആക്രമണം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.


കൊല്ലത്ത് ഇരവി പുരത്തും കാട്ടക്കാടയിലും എസ്ഡിപിഐയും സിപിഎമ്മും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. എസ്ഡിപിഐയുടെ റാലിക്ക് നേരെ സിപിഎം ഏരിയ കമ്മറ്റിയുടെ പ്രകടനക്കാര്‍ വ്യാപകമായി ആക്രമണം നടത്തിയതായും ഇതിന് പ്രതികാരമെന്നോണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ സിപിഎം ജാഥയ്ക്കു നേരെ കല്ലേറു നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


ഇതിനെ തുടര്‍ന്നാണ് കഴക്കൂട്ടത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ഏജന്റുമായ പ്രവര്‍ത്തകനെ രാവിലെ ആറു മണിക്ക് ബൈക്കിലെത്തിയ രണ്ടു പേര്‍ വടിവാളിന് വെട്ടിയത്.


ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു, തിരുവനന്തപുരത്ത് കോര്‍പറേഷന്‍ മേയറെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് സിപിഎം -ബിജെപി പ്രവര്‍ത്തകര്‍ പലയിടങ്ങളിലും ആക്രമം നടത്തി.


തിരുവനന്തപുരത്ത് കരിക്കകത്താണ് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിക്കുന്നു. തിരുവനന്തപുരം ജില്ലാക്കമ്മറ്റിക്ക് നേരേ കല്ലേറുണ്ടായി. കണ്ണൂരില്‍ സിപിഎം റാലിക്കു നേരെ ബോംബേറുണ്ടായി. നാലു ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ പലയിടങ്ങളിലും സംഘര്‍ഷം തുടരുകയാണ്.തിരുവല്ലയില്‍ തുകലശേരിയിലും സിപിഎം-ബിജെപി സംഘട്ടനം അരങ്ങേറിയിരുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ