Technical News

വാട്‌സ് ആപ് നിങ്ങളുടെ മൊബൈലില്‍ 2017 നു ശേഷം പ്രവര്‍ത്തിച്ചേക്കില്ല

Mon, Dec 05, 2016

Arabianewspaper 1419
വാട്‌സ് ആപ് നിങ്ങളുടെ മൊബൈലില്‍ 2017 നു ശേഷം പ്രവര്‍ത്തിച്ചേക്കില്ല

മൊബൈല്‍ സോഷ്യല്‍ മീഡിയ വാട്‌സ്ആപ് 2016 നു ശേഷം ഭൂരിഭാഗം ഫോണുകളിലും പ്രവര്‍ത്തിച്ചേക്കില്ല. 2009 ല്‍ പ്രവര്‍ത്തനം ആരംഭിച്ച വാട്‌സ് ആപ് ഏഴാം വയസിലേക്ക് കടന്നിട്ടേയുള്ളു എന്നാല്‍, ഇതിനകം സോഫ്ട് വെയര്‍ അപ്‌ഡേറ്റുകള്‍ നിരവധി നടത്തി കഴിഞ്ഞു.


2017 മുതല്‍ കുടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി വാട്‌സ്ആപ് വീണ്ടും സോഫ്ട് വെയര്‍ അപഡേറ്റ് ചെയ്യുകയാണ്. ഇതിനെ തുടര്‍ന്ന് ലോകത്തിലെ ലക്ഷക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ വാട്‌സ്ആപിന്റെ പ്രവര്‍ത്തനം നിലച്ചേക്കും.


ആന്‍ഡ്രോയിഡ്, വിന്‍ഡോസ് , ഐ ഫോണ്‍ എന്നിവയുടെല്ലെ പഴയ ഫോര്‍മാറ്റുകളില്‍ ഇനി വാട്‌സ്ആപ് പ്രവര്‍ത്തിക്കില്ലെന്നാണ് സൂചന. ആന്‍ഡ്രോയിഡ് 2.1 ആന്‍ഡ്രോയിഡ് 2.2 , വിന്‍ഡോസ് ഫോണ്‍ 7, ഐ ഫോണ്‍ 3 ജിഎസ് -ഐഒഎസ് 6 എന്നിവയിലാണ് വാട്‌സ്ആപ് പ്രവര്‍ത്തനം നിലയ്ക്കുക. ഇതിനൊപ്പം ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്‌ബെറി 10, നോക്കിയ എസ്40, നോക്കിയ സിംബിയാന്‍ എസ്60 എന്നിവ 2017 ജൂണ്‍ 30 വരെ മാത്രമെ വാട്‌സ്ആപിനു അനുയോജ്യമാകുകയുള്ളു.


ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഒന്നുകില്‍ ഒഎസ് അപ്‌ഗ്രേഡ് ചെയ്യുകയോ അനുയോജ്യമായ ഫോണ്‍ വാങ്ങുകയോ വേണ്ടിവരും.

Tags : WhatsApp 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ