Technical News

വാട്‌സ്ആപ് ഇനി സുഹൃത്തുക്കളുടെ ലൊക്കേഷനും ട്രാക് ചെയ്ത് തരും

Thu, Feb 02, 2017

Arabianewspaper 1770
വാട്‌സ്ആപ് ഇനി സുഹൃത്തുക്കളുടെ ലൊക്കേഷനും ട്രാക് ചെയ്ത് തരും

വാട്‌സ്ആപില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ ലൈവ് ലൊക്കേഷന്‍ അറിയാനുള്ള സംവിധാനം ഒരുങ്ങുന്നു. ഫോണിന്റെ ജിപിഎസ് , ജിപിആര്‍എസ് എന്നിവ ഉപയോഗിച്ച് നിങ്ങള്‍ എവിടെയാണെന്ന് കാണിച്ചു തരുന്നതാണ് ഇത്.


ഗ്രുപ്പുകളിലും മറ്റും ഉള്ളവര്‍ക്ക് ഇത് ചിലപ്പോള്‍ പാരയാകും. എന്നാല്‍, ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതി നല്‍കി ഇത് പ്രദര്‍ശിപ്പിക്കാനായിരിക്കും വാട്‌സ് ആപ് തയ്യാറാകുക എന്നു കരുതുന്നു. സ്വകാര്യതയുടെ വിഷയമായതിനാല്‍ സുരക്ഷ ഉള്‍പ്പെടയുള്ള പ്രശ്‌നങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക.


വാട്‌സ് ആപ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും വാട്‌സ്ആപ് അപ്‌ഡേറ്റുകള്‍ ലീക്കു ചെയ്ത് പുറത്തു വിടുന്ന വാബീറ്റഇന്‍ഫോയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.


ഇതിനായി വാട്‌സ്ആപ് അപ്‌ഡേറ്റ് ചെയ്യേണ്ടി വരും. വരും ദിവസങ്ങളില്‍ വാട്‌സ്ആപ് അപ്‌ഡേറ്റ് വരുമ്പോഴാകും ഈ സംവിധാനം നിലവില്‍ വരുക.


സുഹൃത്തുക്കളെ തമ്മില്‍ കാണാന്‍ അവസരം നല്‍കുന്നു എന്നാണ് ഇത് അവതരിപ്പിച്ചു കൊണ്ട് വാട്‌സ്ആപ് അവകാശപ്പെടുന്നു. എന്നാല്‍., ഈ അപ്‌ഡേറ്റ് ഡിസേബിള്‍ ചെയ്തിട്ടാല്‍ ട്രാക്കിംഗ് സംവിധാനം പ്രവര്‍ത്തന രഹിതമാകും.


വാട്‌സ്ആപിലെ ലാസ്റ്റ് സീന്‍, ബ്ലൂടിക് എന്നിവയുടേത് പോലെ വിവരങ്ങള്‍ മറച്ചു വെയ്ക്കാന്‍ സാധിക്കും. വാട്‌സ്അപ ഗ്രുപ്പുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തങ്ങളുടെ സുഹൃത്തുക്കള്‍ എവിടെയൊക്കൊണെന്ന് അറിയാന്‍ ഇതുവഴി സാധിക്കും. ഗ്രുപ്പുകളില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് അനുവാദം ആവശ്യപ്പെടുന്ന സംവിധാനം വേണമെന്ന് പലരും നാളുകളായി് ആവശ്യപ്പെടുന്നുണ്ട്. ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തിയ ശേഷം പലരും ഇത് ഉപേക്ഷിച്ച് പുറത്തു വരുകയാണ് ഇപ്പോള്‍ പതിവ്. ഫെയ്‌സ്ബുക്കിലെ ഫ്രണ്ട്‌സ്ഷിപ്പ് റിക്വസ്റ്റ് പോലുള്ള സംവിധാനമാണ് വേണ്ടതെന്ന് പലരും ആവശ്യപ്പെടുന്നു.



സന്ദേശം ഒരിക്കല്‍ അയച്ചു കഴിഞ്ഞാല്‍ ഡിലീിറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സംവിധാനം ഡിസംബറില്‍ പരീക്ഷണാര്‍ത്ഥം വാട്‌സ്ആപ് നല്‍കിയിട്ടുണ്ട്.

Tags : WhatsApp 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ