Technical News

ബിസിനസ് ആപുമായി വാട്‌സ്ആപ്

Mon, Oct 09, 2017

Arabianewspaper 950
ബിസിനസ് ആപുമായി വാട്‌സ്ആപ്

ബിസിനസ് സംരംഭകര്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കളുമായി സംവദിക്കാന്‍ ഉപകരിക്കുന്ന ബിസിനസ് ആപുമായി വാട്‌സ് ആപ് രംഗത്ത്. വാട്‌സ്ആപ് ലോഗോയ്ക്കുള്ളില്‍ ബിസിനസ് എന്ന വാക്കിന്റെ ആദ്യ അക്ഷരമായ ബി ആലേഖനം ചെയ്തിട്ടുണ്ട്.


വാട്‌സ് ആപ് ബിസിനസ് അക്കൗണ്ട് നമ്പര്‍ വേണ്ടവര്‍ ആപ്പിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യണം. രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ നിലവിലെ വാട്‌സ്ആപ് അക്കൗണ്ട് ബിസിനസ് അക്കൗണ്ടായി മാറ്റാവുന്നതാണ്.


എന്നാല്‍, നിലവിലുള്ള വാട്‌സ്ആപ് ഡിലീറ്റ് ചെയ്ത ശേഷം വേണം പുതിയ ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍. വാട്‌സ്ആപ് ബിയില്‍ ഓട്ടോ റെസ്‌പോണ്‍സ് എന്ന സംവിധാനം ഉള്ളത് ചോദ്യങ്ങള്‍ക്ക് ഓട്ടോ മാറ്റിക് മറുപടികള്‍ നല്‍കാന്‍ സഹായിക്കും.


സെറ്റിംഗ്‌സ് വിഭാഗത്തില്‍ ഇതിനുള്ള ഓപഷനുകള്‍ ലഭ്യമാണ്. സന്ദേശങ്ങള്‍ തങ്ങളുടെ ഗ്രൂപ്പിലുള്ളവര്‍ക്ക് അയച്ചു കഴിഞ്ഞാല്‍ ആരൊക്കെ വായിച്ചു എന്നതിന്റെ റിപ്പോര്‍ട്ടും ലഭ്യമാകും. ഡ്യുവല്‍ സിം കാര്‍ഡ് ഇടാവുന്ന മൊബൈല്‍ ഫോണ്‍ ഉള്ളവര്‍ക്ക് ബിസിനസ് ആപും പേഴ്‌സണല്‍ ആപും ഒരുമിച്ച് ഉപയോഗിക്കാനുമാകും.

Tags : WhatsApp 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ