OMG News

സപെയ്‌സ് എക്‌സ് റോക്കറ്റ് വിക്ഷേപണത്തിനിടെ ആകാശത്ത് വിസ്മയ കാഴ്ച

Sun, Dec 24, 2017

Arabianewspaper 1668
സപെയ്‌സ് എക്‌സ് റോക്കറ്റ് വിക്ഷേപണത്തിനിടെ ആകാശത്ത് വിസ്മയ കാഴ്ച

പറക്കും തളികയ്ക്ക് സമാനമായ വിസ്മയ കാഴ്ച കണ്ട് അമേരിക്കയിലെ നഗരവാസികള്‍ അമ്പരന്നു. സ്‌പേയ്‌സ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് വിക്ഷേപണത്തിനിടെയാണ് അത്ഭുത കാഴ്ച മാനത്ത് കണ്ടത്.


ഉത്തര കൊറിയിയില്‍ നിന്നുള്ള ആണവ പറക്കും തളികയാണിതെന്ന് സ്‌പെയ്‌സ് എക്‌സ് സിഇഒയുടെ ട്വീറ്റും ഇതിനിടെ പുറത്തു വന്നു.


വന്‍ഡെര്‍ബര്‍ഗിലെ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്ന ഫാല്‍ക്കണ്‍ റോക്കറ്റിലെ ധുമപടലമാണ് ജെല്ലി ഫിഷ് മാതൃകയില്‍ അന്തരീക്ഷത്തില്‍ ചിത്രം വരച്ചത്. അന്തിനീലമയിലെ വാനില്‍ ഇത് വ്യക്തമായി കാണുകയും ചെയ്തു.


നേര്‍രേഖയില്‍ റോക്കറ്റില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പുകയെ പ്രത്യേക രീതിയില്‍ വിന്യസിക്കുമെന്ന് സ്‌പേസ് എക്‌സ് നേരത്തെ തന്നെ പറഞ്ഞിരുന്നു.


പത്തോളം ഉപഗ്രഹങ്ങളുമായി കുതിച്ച ഫാല്‍ക്കണില്‍ നിന്നും ഈ ആകൃതിയില്‍ പുറത്തു വന്ന ധൂമപടലങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.



Tags : SpaceX 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ