India News

സിപിഎം -കോണ്‍ഗ്രസ് സംയുക്ത റാലിയില്‍ രാഹുല്‍

Mon, Apr 04, 2016

Arabianewspaper 5416
സിപിഎം -കോണ്‍ഗ്രസ് സംയുക്ത റാലിയില്‍ രാഹുല്‍

ബംഗാളില്‍ കോണ്‍ഗ്രസുമായി ബാന്ധവമില്ലെന്നും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തില്‍ എത്തുമ്പോള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം രാഹുല്‍ ബംഗാളിലെ ഇടതു റാലിയില്‍ എത്തി പ്രസംഗിച്ചു.,


ബര്‍ദ്ദാനില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ എത്തിയത്. ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു,


കോണ്‍ഗ്രസുമായി വേദി പങ്കിടില്ലെന്നും ഒരുമിച്ച് പ്രചാരണം നടത്തില്ലെന്നും സീതാറാം യെച്ചൂരി പ്രഖ്യിപിച്ചിരുന്നു. ഇതിന് കടക വിരുദ്ധമായാണ് ഇപ്പോഴത്തെ നടപടികള്‍.


മമത ബാനര്‍ജിയെട ദുര്‍ഭരണം അവസാനിപ്പിക്കാന്‍ ഏതു ശക്തിയുമായും കൂട്ടുകുടുമെന്നാണ് ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. അഴിമതിയില്‍ മുങ്ങിയ ഭരണത്തെ പുറത്താക്കുകായണ് തങ്ങളുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് പറയുന്നു.


മമതയെ താഴെയിറക്കാന്‍ ഇടതു മുന്നണിയുമായി ചേരണമെന്നാണ് ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വം തന്നോട് പറഞ്ഞത്. അവരുടെ ആഗ്രഹം അതാണെങ്കില്‍ അങ്ങിനെ ചെയ്യാമെന്ന് താന്‍ മറുപടി നല്‍കി. രാഹുല്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ