General News

ആംബുലന്‍സിന് വഴിയൊരുക്കുകയാണ് ചെയ്തതെന്ന് വാഹന ഉടമ

Sat, Oct 21, 2017

Arabianewspaper 207
ആംബുലന്‍സിന് വഴിയൊരുക്കുകയാണ് ചെയ്തതെന്ന് വാഹന ഉടമ

ആംബുലന്‍സിന്റെ വഴി തടഞ്ഞെന്ന ആരോപണം നേരിടുന്ന വാഹന ഉടമയുടെ വാദം പോലീസിനെ വെട്ടിലാക്കി. ആംബുലന്‍സിന് താന്‍ പൈലറ്റായി പോകുകയാണ് ഉണ്ടായതെന്നാണ് വാഹന ഉടമയുടെ വാദം.


അത്യാസന്ന നിലയിലീയായ നവജാത ശിശുവിനേയും കൊണ്ട് പെരുമ്പാവൂരില്‍ നിന്ന് കളമശേരിയിലേക്ക് പോയ ആംബുലന്‍സിന് മുന്നില്‍ പാഞ്ഞ സ്വകാര്യ വാഹനം യാത്ര തടസപ്പെടുത്തി എന്നു കാണിച്ച് ഡ്രൈവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.


എന്നാല്‍,. താന്‍ നല്ല കാര്യമാണ് ചെയ്തന്നെനും ആംബുലന്‍സിനായി പൈലറ്റ് വാഹനം പോലെ അകമ്പടി പോയി റോഡ് ക്ലിയര്‍ ചെയ്യുകയായിരുന്നുവെന്നാണ് വാഹനം ഓടിച്ചയാള്‍ പറഞ്ഞത്.


നിര്‍മല്‍ ജോസ് എന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയെങ്കിലും വിട്ടയച്ചു. വാഹനം പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. അപകടകരമായി വാഹനം ഓടിച്ചെന്ന വകുപ്പു ചുമത്തി കേസ് എടുത്തിട്ടുണ്ട്. എന്നാല്‍, ലൈസന്‍സ് റദ്ദു ചെയ്യുന്നതും വാഹനം പിടിച്ചു വെയ്ക്കാനുമുള്ള തീരുമാനം വൈകുകയാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടി. മുന്നില്‍ പോയ നിര്‍മല്‍ ജോസ് അമിത വേഗതയില്‍ വാഹനം ഓടിച്ചത് തടസം സൃഷ്ടിക്കലാകില്ലെന്ന മറുവാദമാണ് പോലീസിനെ കുഴയ്ക്കുന്നത്. ആംബുലന്‍സിന്റെ യാത്ര തടസപ്പെടുത്തണമെങ്കില്‍ സാവകാശം വാഹനം ഓടിച്ച് മാര്‍ഗ തടസം സൃഷ്ടിക്കണം. എന്നാല്‍, ഇതിനകം വൈറലായ വീഡിയോയില്‍ ആംബുലന്‍സിന് മുന്നില്‍ പോയ വാഹനം ഹസാര്‍ഡ് ഇന്‍ഡിക്കേറ്റര്‍ ഇടുകയും ഹോണ്‍മുഴക്കി പായുകയും ചെയ്യുന്നതായിട്ടുള്ളതാണ്. ഇതാണ് പോലീസിനെ കുഴയ്ക്കുന്നത്.

Tags : ambulance 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ