General News

വിവി രാജേഷിനെ സംഘടന ചുമതലകളില്‍ നിന്നും മാറ്റി

Wed, Aug 09, 2017

Arabianewspaper 141
വിവി രാജേഷിനെ സംഘടന ചുമതലകളില്‍ നിന്നും മാറ്റി

മെഡിക്കല്‍ കോഴ വിവാദത്തില്‍ രേഖകള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയ സംഭവത്തില്‍ പാര്‍ട്ടി വക്താവും സെക്രട്ടറിയുമായ വിവി രാജേഷിനെതിരെ നടപടി.


രാജേഷിനെ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി പ്രസിഡന്റ് കുമ്മനം രാജശേഖരന്റേതാണ് തീരുമാനം. കോര്‍ കമ്മറ്റിയിലും മറ്റും ആലോചിക്കാതെയാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ബിജെപി മുന്‍ പ്രസിഡന്റും കോര്‍ കമ്മറ്റി അംഗവുമായ പി എസ് ശ്രീധരന്‍ പിള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും താനും കോര്‍ കമ്മറ്റി അംഗമാണെന്നും ഇക്കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു,.


സോഷ്യല്‍ മീഡിയയില്‍ സജീവമായി ഉള്ള രാജേഷും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Tags : VV Rajesh 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ