OMG News

മികച്ച സാങ്കേതിക വിദ്യയുള്ള വാഹനം രക്ഷയായി വിദ്യാര്‍ത്ഥി മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍

Tue, Nov 14, 2017

Arabianewspaper 387
മികച്ച സാങ്കേതിക വിദ്യയുള്ള വാഹനം രക്ഷയായി വിദ്യാര്‍ത്ഥി മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍

സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്ത വിദ്യാര്‍ത്ഥി അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറലായി. സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി മറുവശത്തേക്ക് റോഡ് അശ്രദ്ധമായി മുറിച്ചു കടക്കുന്നതിനിടെ ചരക്കുമായി പാഞ്ഞു വന്ന ട്രക്കിനു മുന്നിലേക്കാണ് ബാലന്‍ ഓടിയെത്തിയത്. പിന്നാലെ കുട്ടിയെ പിടിക്കാന്‍ ഓടിയടുക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയേയും വീഡി.യോയില്‍ കാണാം


നോര്‍വെയിലാണ് സംഭവം. രണ്ടു ലെയിന്‍ മാത്രമുള്ള റോഡിലൂടെ മുന്നില്‍ പോയ സ്‌കൂള്‍ ബസിനു പിന്നാലെ വരുകയായിരുന്ന വാഹനത്തിന്റെ ഡാഷ് ക്യാമിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.


ബസ് വിദ്യാര്‍ത്ഥികളെ ഇറക്കാന്‍ നിര്‍ത്തുമ്പോള്‍ പിന്നാലെ വന്ന വാഹനവും നിര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇറങ്ങി. ഇതിനിടെ ഒരു വിദ്യാര്‍ത്ഥി മുന്നോട് ഓടുകയും കുടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥി മറുവശത്ത് നിന്ന് വാഹനം വരുന്നുണ്ടോ എന്ന് നോക്കാതെ ഓടി റോഡ് മുറിച്ചു കടക്കുകയുമായിരുന്നു. ഇതിനിടയിലാണ് മറു വശത്ത് നിന്ന് പാഞ്ഞു വന്ന വോള്‍വോ ചരക്കു ട്രക്ക് എത്തിയത്. ഇത് കണ്ട് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ നീട്ടി ഹോണ്‍ മുഴക്കി അപായ സന്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍. ട്രക്ക് വരുന്നത് കണ്ട് കുട്ടി മുന്നോട്ട് ഓടുകയും ട്രക്ക് ഡ്രൈവര്‍ അപകടം മുന്നില്‍ കണ്ട് വാഹനത്തിന്റെ ബ്രേക്ക് അമര്‍ത്തും മുമ്പ് തന്നെ റഡാറും ക്യാമറയൂണിറ്റും ചേര്‍ന്ന എമര്‍ജന്‍സി ബ്രേക്ക് സംവിധാനം താനെ പ്രവര്‍ത്തിച്ച് ട്രക്ക് സഡണ്‍ ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു.


കുട്ടിയെ തട്ടാതെതന്നെ വാഹനം ഉടനെ നിന്നു. കുട്ടി ട്രക്കിനടിയില്‍ പെട്ടു എന്നു തോന്നിയ അവസരത്തിലാണ് ഏവരെയും വിസ്മയിപ്പിച്ച് വോള്‍വോയുടെ ട്രക്ക് ബ്രേക്ക് സംവിധാനം വിജയകരമായി പ്രവര്‍ത്തിച്ച് വാഹനം നിര്‍ത്തിയത്.


Tags : Volvo 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ