General News

പുടിന് വീണ്ടും തിളക്കമാര്‍ന്ന വിജയം

Mon, Mar 19, 2018

Arabianewspaper 158
പുടിന് വീണ്ടും തിളക്കമാര്‍ന്ന വിജയം

റഷ്യയുടെ പ്രസിഡന്റ് പദവിയിലേക്ക് നാലാം വട്ടവും പ്രസിഡന്റ് പുടിന്‍ വിജയിച്ചു. തിരഞ്ഞെടുപ്പില്‍ 76 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയാണ് പുടിന്റെ മുന്നേറ്റം. പ്രതിപക്ഷ നേതാവും പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നല്‍വനിക്ക് വിലക്കു മൂലം മത്സരിക്കാന്‍ കഴിയാതിരുന്നതാണ് പുടിന്റെ വിജയത്തിന് കാരണമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.


അടുത്ത ആറു വര്‍ഷത്തേക്ക് കൂടി റഷ്യയെ നയിക്കാനുള്ള അവസരമാണ് ഇതുവഴി പുടിന് ലഭ്യമായിരിക്കുന്നത്.


2012 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂുടുതല്‍ വോട്ടുകള്‍ ഇക്കുറി പുടിന് ലഭിച്ചു, ശക്തനായ എതിരാളി ഇല്ലാതെ മത്സരിച്ചതിനാലാണ് പുടിന്‍ വന്‍ വിജയം നേടിയതെന്ന് വിമര്‍ശകര്‍ പറയുന്ുന്നു. 50 ശതമാനത്തോളം പോളിംഗ് നടന്നതായാണ് ഔദ്യോഗിക വിവരം. തന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ുപുടിന്‍ നന്ദി പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ