Sports News

വിരാട് കോഹ് ലി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

Thu, Jan 18, 2018

Arabianewspaper 1807
വിരാട് കോഹ് ലി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തു. 2017 ലെ മികച്ച പ്രതിഭകള്‍ക്കുള്ള പുരസ്‌കാരത്തിനാണ് കോഹ് ലി തിരഞ്ഞെടുക്കപ്പെട്ടത്.


രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ആര്‍ അശ്വിന്‍ എന്നിവരാണ് ഇതിനു മുമ്പ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.


ഏകദിന ക്രിക്കറ്റിലെ മികച്ച താരമായും കോഹ് ലി തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഐസിസി ഏര്‍പ്പെടുത്തിയ സര്‍ ഗാരി സോബേഴ്‌സ് ട്രോഫി കോഹ് ലിക്ക് ലഭിക്കും.


ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഓസീസ് താരം സ്റ്റീവ് സ്മിത്തിനാണ് ലഭിച്ചത്.


ക്രിക്കറ്റിലെ ടെസ്റ്റ്-ഏകദിനം,-ടി20 വിഭാഗങ്ങളിലെ മികവാര്‍ന്ന പ്രകടനമാണ് കോഹ്ലിയെ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹനാക്കിയത്.


ടി 20 യിലെ മികച്ച പ്രകടനത്തിന് ഇന്ത്യയുടെ യുവതാരം യുസ്വേന്ദ്ര ചഹലിനും ലഭിച്ചു.


ടെസ്റ്റില്‍സ77.89 സ്‌ട്രൈക്ക് റേറ്റില്‍ എ്ട്ടു സെഞ്ച്വുറികളും 2203 റണ്‍സും ഏകദിനത്തില്‍ 82.63 സ്ര്‌ടൈക്ക് റേറ്റില്‍ ഏഴു സെഞ്ചുറികളും 1818 റണ്‍സും ടി 20 യില്‍ 153 സ്‌ട്രൈക്ക് റേറ്റില്‍ 299 റണ്‍സുമാണ് വിരാട് കോഹ് ലി കഴിഞ്ഞ വര്‍ഷം നേടിയത്.


ഐസിസിയുടെ ഏകദിന ടീമിന്റെ നായകന്‍ വിരാട് കോഹ് ലിയാണ്. രോഹിത് ശര്‍മയും ജസ്പ്രീത് ബുറയും ഇന്ത്യയില്‍ നിന്നുണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ