Entertainment News

ലാലും മഞ്ജുവും ഒന്നിച്ചുള്ള വില്ലനിലെ ഗാനം ഇന്‍സ്റ്റന്റ് ഹിറ്റ്

Wed, Oct 11, 2017

Arabianewspaper 494
ലാലും മഞ്ജുവും ഒന്നിച്ചുള്ള വില്ലനിലെ ഗാനം ഇന്‍സ്റ്റന്റ് ഹിറ്റ്
മോ3ഹന്‍ ലാലും മഞ്ജുവാര്യരും ഇടവേളക്കും ശേഷം ഒരുമിക്കുന്ന വില്ലന്‍ എന്ന ചിത്രത്തിലെ ഗാന രംഗം പുറത്തിറങ്ങി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനില്‍ കുടുംബിനിയായ മഞ്ജുവാണ് ഉള്ളത്.

മോഹന്‍ ലാലും മഞ്ജു വാര്യരും ദമ്പതിമാരായി അഭിനയിക്കുന്ന ചിത്രവുമാണിത്. റിലീസിനു മുമ്പെ റേക്കോര്‍ഡിട്ട് ഏഴു കോടിക്ക് സാറ്റലൈറ്റ് വിതരണാവകാശം വിറ്റുപോയ വില്ലന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ് മൂന്നു കോടിക്കും വിറ്റുപോയി

ഇതിന്റെ ഓഡിയോ റൈറ്റ്‌സ് 50 ലക്ഷം രൂപ.യ്ക്കും വിറ്റു പോയിരുന്നു. ഇതോടെ പത്തു കോടി രൂപ ഇതിനകം വില്ലന്‍ കരസ്ഥമാക്കിക്കഴിഞ്ഞു.

മുപ്പതു കോടി മുടക്കി ബിഗ് ബജറ്റിലാണ് വില്ലന്‍ നിര്‍മിച്ചിരിക്കുന്നത്. 27 ന് തീയ്യറ്റിലെത്തുന്ന വില്ലനെ വരവേല്‍ക്കാന്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. പുലി മുരുകനു ശേഷം പീറ്റര്‍ ഹെയിന്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്ന ലാല്‍ ചിത്രവുമാണിത്.
Tags : Villian 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ