Entertainment News

ഇളയ ദളപതിയുടെ മെര്‍സലിന് ആരാധകരുടെ വരവേല്‍പ്പ്

Wed, Oct 18, 2017

Arabianewspaper 3095
ഇളയ ദളപതിയുടെ മെര്‍സലിന് ആരാധകരുടെ വരവേല്‍പ്പ്

ഇളയ ദളപതി വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മെര്‍സലിന് കേരളക്കരയില്‍ വന്‍ വരവേല്‍പ്,. വിജയ് ഫാന്‍സ് രാവിലെ തന്നെ തീയ്യറ്ററുകളില്‍ അഹ്‌ളാദ നൃത്തം ചവിട്ടി വന് വരവേല്‍പ് നടത്തി.


ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ദിവാലി റിലീസില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ ലക്ഷ്യമിട്ടാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.


അതേസമയം, തമിഴ് നാട്ടില്‍ നികുതി കൂട്ടിയതുമായി ബന്ധപ്പെട്ട് തീയ്യറ്റര്‍ സമരം നടക്കുന്നിനാല്‍ കളക്ഷനില്‍ കുറവു വരുമെന്ന ആശങ്കയും നിര്‍മതാവിന് ഉണ്ട്.


മെര്‍സലിന് പേര് അര്‍ത്ഥമാകുന്നതു പോലെ വിസ്മയിക്കുന്ന പ്രതികരണം ആരാധകരില്‍ നിന്നും ലഭിക്കുമെന്നാണ് കരുതുന്നത്.
നൂറു കോടിയിലേറെ ചിലവിട്ട് വിസ്മയങ്ങള്‍ ഒരുക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


ഏആര്‍ റഹ്മാന്റെ സംഗീതവും, സാമന്ത, കാജല്‍ അഗര്‍വാള്‍, നിത്യാ മേനോന്‍ എന്നിവരുടെ സാന്നി്ധ്യവും ചിത്രത്തിന്റെ സവിശേഷതകളാണ്.

Tags : Mersal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ