General News

വിഎസിന്റെ മകന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

Mon, Nov 13, 2017

Arabianewspaper 3946
വിഎസിന്റെ മകന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

ഐഎച്ച്ആര്‍ഡിയില്‍ വഴിവിട്ട നിയമനം നടത്തിയ കേസില്‍ ഭരണ പരിഷ്‌കാര സമിതി അദ്ധ്യക്ഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ മകനെതിരായ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു,.


നിയമനങ്ങളില്‍ ക്രമ വിരുദ്ധതയില്ലെനന്നാണ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനങ്ങളെന്നും വിജിലന്‍സ് കണ്ടെത്തി ഇതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.


വിഎസിന്റെ മകന്‍ വിഎ ആരുണ്‍കുമാറിനെതിരായ കേസ് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. ഐഎച്ച്ആര്‍ഡി അസി. ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതും സ്ഥാനക്കയറ്റം നല്‍കിയതും ചട്ടം ലംഘിച്ചെന്നായിരുന്നു ആരോപണം. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് അരുണ്‍കുമാറിനെ ഐഎച്ചആര്‍ഡിയില്‍ അസി. ഡയറക്ടറായി നിയമിച്ചത്.


അടിസ്ഥാനരഹിതമായ ആരോപണമാണ് വി എ അരുണ്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായതെന്ന് വിജിലന്‍സ് പറയുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ