Travel News

വേണാട് എക്‌സ്പ്രസില്‍ ഇനി യാത്രക്കാര്‍ക്ക് രാജകീയ യാത്ര

Thu, Feb 08, 2018

Arabianewspaper 2189
വേണാട് എക്‌സ്പ്രസില്‍ ഇനി യാത്രക്കാര്‍ക്ക് രാജകീയ യാത്ര

ദുര്‍ഗന്ധം വമിക്കുന്ന ടോയ്‌ലറ്റുകളും, കുത്തിക്കീറി പഞ്ഞി പുറത്തു വന്ന സീറ്റുകളും വൃത്തി ഹീനമായ കോച്ചുകളും പകല്‍ പോലും വെളിച്ചം കടക്കാത്ത ജനലും വാതിലും... വേണാട് എക്‌സ്പ്രസിലെ പതിവു യാത്രക്കാര്‍ക്ക ഇത് ശീലമായിരുന്നു.


എന്നാല്‍, കഴിഞ്ഞ ദിവസം ഷൊര്‍ണൂരില്‍ നിന്നും വേണാടിലേറി തിരുവനന്തപുരത്ത് എത്താന്‍ പ്ലാറ്റ് ഫോമില്‍ എത്തിയ യാത്രക്കാര്‍ക്ക് വേണാട് കാണാന്‍ കഴിഞ്ഞില്ല. സ്ഥിരം ട്രെയിന്‍ കിടക്കുന്ന ഇടത്ത് രാജധാനി പോലുള്ള ട്രെയിന്‍ സ്ഥലം പിടിച്ചിരിക്കുന്നു. യാത്രക്കാര്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ ചെന്നു വിവരം തിരക്കി. വേണാട് അവിടെ തന്നെ കിടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു,


ചിലര്‍ പറഞ്ഞു അത് വേണാടല്ല, വേറേതോ ആഡംബര ട്രെയിനാണെന്ന് . എന്നാല്‍, റെയില്‍ വേ അധികൃതര്‍ പറഞ്ഞു അല്ല സുഹുത്തേ അത് തന്നെയാ വേണാട് , കോച്ചും എഞ്ചിനും ഒക്കെ പുതിയതാണെന്നെ ഉള്ളു.


വര്‍ഷങ്ങളായി ഇതില്‍ യാത്ര ചെയ്തു വരുന്ന യാത്രക്കാര്‍ക്ക് സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യായിരുന്നു. റെയില്‍ വേ എന്നും കേരളത്തെ അവഗണിച്ച ചരിത്രമേയുള്ളു. പഴയ കോച്ചുകളും സൗകര്യങ്ങളും മാത്രം. ഇക്കുറി ഇത് കണ്ട് പലര്‍ക്കും വിശ്വസിക്കാനായില്ല.


കേരളത്തിലേക്കുള്ള ട്രെയിനുകള്‍ക്ക് മാറ്റം സംഭവിച്ചതിനു പിന്നില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണെന്ന് പലരും അറിഞ്ഞിട്ടില്ല. അടുത്തിടെ അദ്ദേഹം റെയില്‍ മന്ത്രി പീയുഷ് ഗോയലുമായി സംസാരിച്ചു ഇക്കുറി റെയില്‍ വേ ബഡ്ജറ്റില്‍ കേരളത്തിന് വകയിരുത്തിയത് 900 കോടി രൂപയാണ്.


റെയില്‍ വേ കേരളത്തെ തഴഞ്ഞു എന്നു പതിവു പല്ലവി പാടാറുള്ള മാധ്യമങ്ങളഉം ഇത് അറിഞ്ഞില്ല. കാരണം റെയില്‍ വേ ബഡ്ജറ്റ് ഇപ്പോള്‍ സഭയില്‍ അവതരിപ്പിക്കാറില്ല.


വേണാട് എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, പരശു റാം ഇവയേല്ലാം കേരളത്തില്‍ മുപ്പതു നാല്‍പതു കൊല്ലമായി ട്രെയിവ്# യാത്ര നടത്തുന്നവര്‍ക്ക് അറഇയാവുന്ന പേരുകളാണ്. ഇന്നുവരെ പുതിയ കോച്ചുകളില്‍ യാത്ര ചെയ്യാന്‍ ഈ യാത്രക്കാര്‍ക്ക് അനുഭവമുണ്ടായിട്ടില്ല.


ആറ്റു നോറ്റിരുന്ന ട്രെയിന്‍ ലഭിച്ചപ്പോള്‍ യാത്രക്കാര്‍ ഇത് ആഘോഷമാക്കിമാറ്റി. ഒരോ സ്റ്റേഷനിലും കഴിഞ്ഞ ദിവസം വേണാടിന് വന്‍ സ്വീകരണമാണ് റെയില്‍ വേ പാസഞ്ചര്‍ അസോസിയേഷനുകള്‍ ഒരുക്കിയത്. പകരമിട്ട വണ്ടിയാണോ എന്നായിരുന്നു പലരുടേയും ചോദ്യം. പറ്റിക്കരുത് പ്ലീസ് എന്ന് ഒരു വനിത യാത്രിക അഭ്യര്‍ത്ഥിച്ചു.


അല്ല, സ്ഥിരം ട്രെയിന്‍ ഇതാണെന്ന് ലോക്കോ പൈലറ്റ് അറിയിച്ചു. നശിപ്പിച്ച് നാശകാടോലിയാക്കാതിരുന്നാല്‍ മതിയെന്നായിരുന്നു ഒരു റെയില്‍ വേ ഉദ്യോഗസ്ഥന്റെ ആവശ്യം.


മോഡുലാര്‍ ബയോ ടോയ്‌ലറ്റും ജിപി എസ് വഴി അടുത്ത സ്റ്റേഷന്‍ ഏതെന്ന് അറിയാനുള്ള അനൗണ്‍സ്‌മെന്റും പാര്‍ട്രിയിലെ ഭക്ഷണത്തിന്റെ മെനുവും എല്ലാം എല്‍ ഇ ഡി ഡിസ്‌പ്ലേയിലും വരും. പുതിയ 22 കോച്ചുകളാണ് വേണാടിനുള്ളത്. നിത്യേന പതിനായിരം പേര്‍ കയറി ഇറങ്ങുന്ന ട്രെയിന്‍ വൃത്തിയായി സുൂക്ഷിക്കാന്‍ ഒരോ പത്തു മിനിട്ടു കൂടുന്തോറും ക്ലീനര് വരും പതിവ് യാത്രക്കാര്‍ തന്നെ മുവ്വായിരം പേര്‍ വരും.


എസി ചെയര്‍ കാറിനോളം സൗകര്യമാണ് സാധാരണ ജനറല്‍ കമ്പാര്‍ട്ടുമെന്റിന്. നീല നിറത്തിലുള്ള കുഷ്യന്‍ ബക്കറ്റ് സീറ്റാണ് ഉള്ളത്. മുന്നില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരോ സീറ്റിനു സമീപവും മൊബൈല്‍ ചാര്‍ജു ചെയ്യുന്നതിനുള്ള സൗകര്യം എല്ലാം ഒരുക്കിയിട്ടുണ്ട്. എസി ചെയര്‍കാറില്‍ വിമാനയാത്രയുടെ സൗകര്യങ്ങളും മറ്റുമുണ്ട്. റോമന്‍ ബ്ലൈന്‍ഡ്‌സ് കര്‍ട്ടനുകളും ഉണ്ട്.


ചെന്നൈയിലെ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നും 2017 ല്‍ നിര്‍മിച്ചതാണ് ഈ കോച്ചുകളെല്ലാം തന്നെ. സുരക്ഷയുടെ കാര്യത്തില്‍ ഡബിള്‍ സേഫ്ടി പ്രദാനം ചെയ്യുന്ന സെന്റര്‍ ബഫര്‍ കപ്‌ളര്‍ സംവിധാനമുള്ളതാണ് കോച്ചുകള്‍.


ഡിസ്‌പ്ലേ ബോര്‍ഡില്‍ ട്രെയിന്‍ നമ്പറിനൊപ്പം പേര്, പുറപ്പെുന്ന സ്ഥലം, എത്തിച്ചേരുന്ന സ്ഥലം അടുത്ത സ്റ്റേഷന്‍ എന്നിവെല്ലാം ജിപിഎസ് സംവിധാനത്തിലൂട എഴുതി കാണിക്കും.


സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ടോയ്‌ലറ്റ് , സ്ലീക്ക് വാഷ് ബേസിന്‍, എന്നിവയ്‌ക്കൊപ്പം കണ്‍സീല്‍ഡ് ഡസ്റ്റ് ബിന്നുമുണ്ട്.Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ