General News

എഡിജിപി സന്ധ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ദിലീപ്

Fri, Aug 11, 2017

Arabianewspaper 284
എഡിജിപി സന്ധ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ദിലീപ്

എഡിജിപി ബി സന്ധ്യയ്‌ക്കെത്തിരെ ഗുരുതര ആരോപണവുായി നടന്‍ ദിലീപ്. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചന കേസില്‍ അറസ്റ്റിലായ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയപ്പോഴാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്


ഇതിനെ തുടര്‍ന്ന് ബി സന്ധ്യയെ ഡിജിപി തിരുവനന്തുരത്ത് പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പി്ചു. ജാമ്യാപേക്ഷയി്ല്‍ പോലീസ് സ്വീകരിക്കേണ് നിലപാടുകളും മറ്റും ചര്‍ച്ച ചെയ്തതായണ് സൂചന.


തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ സുഹൃത്തായ സന്ധ്യ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിനിടെ താന്‍ ചില കാര്യങ്ങള്‍ പറയുമ്പോള്‍ വീഡിയോ റെക്കോര്‍ഡിംഗ് ഒഴിവാക്കിയതായാണ് ദിലീപ് ആരോപിക്കുന്നത്. മുംബൈയിലെ പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മഞ്ജുവിനും ഇടയിലുള്ള ബന്ധം പറഞ്ഞപ്പോഴാണ് റെക്കോര്‍ഡു ചെയ്ത വീഡിയോ ഓഫ് ആക്കിയത്.


ബി സന്ധ്യക്ക് മഞ്ജുവിന് അടുത്ത ബന്ധമുണ്ട്. തന്നോട് വൈരാഗ്യമുളള പോലെയാണ് പെരുമാറിയതെന്നും ദിലീപ് പറയുന്നു. ഡിജിപി ലോക് നാഥ് ബെഹ്‌റയുടെ പേഴ്‌സണല്‍ ടെലിഫോണില്‍ പള്‍സര്‍ സുനി വിളി്ച്ചതും കത്തു ലഭിച്ചതും അറിയി്ച്ചിരുന്നു. ബ്ലാക് മെയില്‍ ചെയ്യാനുള്ള ശ്രമമാണെന്നും പരാതിപ്പെട്ടിരുന്നു. ഇക്കാര്യവും ജാമ്യാപേക്ഷിയില്‍ വെളിപ്പെടുത്തുന്നുണ്ട്.


സിനിമ മേഖലയില്‍ ഉള്ള ചില പ്രമുഖര്‍ തന്നെ പ്രൊഫഷണലായി ഇല്ലാതാക്കാന്‍ നടത്തുന്ന ഗുഡാലോചനയാണ് തന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിച്ചതും തന്റെ പേരില്‍ ഇല്ലാത്ത ഭൂമി കയ്യേറ്റം ആരോപിച്ചതും എല്ലാം. 60 കോടി മുടക്കില്‍ നിര്‍മിച്ച നാലു ചിത്രങ്ങള്‍ പണിപ്പുരയിലും ഷൂട്ടിംഗിലുമാണ് ഇവയെല്ലാം മുടക്കാനും കൂടിയാണ് തനിക്കെതിരെ കള്ള ക്കേസ് ഉണ്ാക്കിയത്.


കേസ് അന്വേഷിക്കുന്ന ദിനേന്ദ്ര കശ്യപ് അറിയാതെ ബി സന്ധ്യ കേസില്‍ ഇടപെട്ട് തനിക്കെതിരെ കെട്ടിച്ചമച്ച തെളിവുകള്‍ ഉണ്ടാക്കുന്നതായും ദിലീപ് ആരോപിക്കുന്നു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ