Troll Today News

വന്ദേമാതരം തപ്പിത്തടഞ്ഞും മൊബൈലില്‍ നോക്കിയും -ബിജെപി വക്താവിനെ ട്രോളി സോഷ്യല്‍ മീഡിയ

Tue, Oct 31, 2017

Arabianewspaper 736
വന്ദേമാതരം തപ്പിത്തടഞ്ഞും മൊബൈലില്‍ നോക്കിയും -ബിജെപി വക്താവിനെ ട്രോളി സോഷ്യല്‍ മീഡിയ

ദേശഭക്തി വെളിപ്പെടുത്താന്‍ വന്ദേമാതരം തെറ്റില്ലാതെ പാടാന്‍ കഴിയുമോ എന്ന എതിരാളിയുടെ ചോദ്യത്തിന് മുന്നില്‍ പതറിയ ബിജെപി വക്താവ് ഒടുവില്‍ വെല്ലുവിളി ഏറ്റെടുത്തു. കാണാതെ ചൊല്ലിയാല്‍ നിങ്ങള്‍ കൂടെ പാടുമോ എന്നും എഴുന്നേറ്റു നില്‍ക്കുമോ എന്നെല്ലാം ചോദിച്ച ശേഷമാണ് ബിജെപി വക്താവ് തന്റെ സ്മാര്‍ട് ഫോണില്‍ നിന്ന് വന്ദേമാതരം ഇന്റര്‍നെറ്റിലെടുത്ത് ആലപിക്കാന്‍ തുടങ്ങിയത്.


എന്നാല്‍, തെറ്റിലാത്തെ നേരാവണ്ണം വന്ദേമതാതം ചൊല്ലാന്‍ തനിക്കറിയില്ലെന്ന് ഇദ്ദേഹം ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ തെളിയിച്ചു.


ബിജെപി വക്താവായ നവിന്‍ കുമാര്‍ സിംഗിനെ സോഷ്യല്‍മീഡിയയില്‍ പലരും പഞ്ഞിക്കിട്ടു.


മുസ്ലീം പേഴ്‌സണല്‍ ബോര്‍ഡ് വക്താവ് മുഫ്തി ഇജാസ് അര്‍ഷാദ് ഖ്‌സ്മി വെല്ലുവിളി ഉയര്‍ത്തിയത്.


നാട്ടുകാരെ രാജ്യസ്‌നേഹം പഠിപ്പിക്കും മുമ്പ് ബിജെപി അവരുടെ വക്താക്കളെയെങ്കിലും വന്ദേമാതരം തെറ്റില്ലാതെ ചൊല്ലാന്‍ പഠിപ്പിക്കു എന്നാണ് പലരുടേയും കമന്റ്.


എന്നാല്‍, വന്ദേമാതരം കാണാതെ ചൊല്ലുന്നതിലല്ല രാജ്യസ്‌നേഹം അതിനെ ബഹുമാനിക്കുമ്പോഴഴാണെന്നും വന്ദേമാതം ആലപിക്കാതെയും അതിനെ എതിര്‍ത്തും നിന്ദിച്ചും അപമാനിക്കുന്നതിലൂടെ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്നും പറഞ്ഞ് ന്യായികരിക്കുകയാണ് ബിജെപി അനുഭാവികള്‍. നവിന്‍ കുമാര്‍ വരികള്‍ മറന്നത് രാജ്യദ്രോഹമല്ലെന്നും മറവി കുറ്റമല്ലെന്നും ബിജെപി അനുഭാവികള്‍ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തുന്നു.





Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ