General News

മാണിക്കെതിരായ നിലപാട് തിരുത്തി മുരളിധരന്‍

Tue, Mar 20, 2018

Arabianewspaper 223
മാണിക്കെതിരായ നിലപാട് തിരുത്തി മുരളിധരന്‍

മുന്‍മന്ത്രി കെഎം മാണിക്കെതിരായ തന്റെ നിലപാടു തിരുത്തി നിയുക്ത രാജ്യസഭാ എംപി വി മുരളീധരന്‍ . തിരഞ്ഞെടുപ്പില്‍ കൊള്ളക്കാരന്റേയും കള്ളന്റേയും വോട്ടു വാങ്ങുമെന്ന് പറഞ്ഞത് ആരേയും ഉദ്ദേശിച്ചല്ലെന്നും ആരുടേയും വോട്ടു വാങ്ങുമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും മുരളിധാരന്‍.


കെ എം മാണി വിഷയത്തില്‍ ബിജെപിയുടെ ഔദ്യോഗിക നിലപാടാണ് തനിക്കുള്ളതെന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിലപാടു പറഞ്ഞിട്ടുണ്ടെന്നും ഇതു തന്നെയാണ് തന്റെയും അഭിപ്രായമെന്നും വി മുരളീധരന്‍ പറഞ്ഞു,.


മാണി വിഷയത്തില്‍ ബിജെപിക്കുള്ളില്‍ ചേരിപ്പോര് ഉണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് മുരളീധരന്‍ നയം വ്യക്തമാക്കിയത്.


മാണിയെ കൊള്ളക്കാരന്‍ എന്നു താന്‍ വിളിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാമെന്നും മുരളീധരന്‍ പറഞ്ഞു


നേരത്തെ, കൊല്ലത്ത് നടന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ വി മുരളീധരനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസ് മനസാക്ഷി വോട്ടു ചെയ്താല്‍ ഇതിന്റെ ഗുണം ബിജെപിക്ക് കിട്ടാതാകുന്നതിന് മുരളീധരന്റെ പ്രസ്താവന വഴിവെച്ചതായി ചിലര്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുരളീധരനെ വിളിച്ച് തിരുത്തല്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


രാജ്യസഭയിലേക്ക് കയറിക്കൂടിയ ശേഷം കലം ഉടയ്ക്കുന്ന നടപടിയാണ് മുരളീധരന്‍ നടത്തിയതെന്ന് ചിലര്‍ ആരോപിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ