General News

യുപി ഉപതിരഞ്ഞെടുപ്പില്‍ ശരാശരി 40 ശതമാനം പോളിംഗ്

Sun, Mar 11, 2018

Arabianewspaper 731
യുപി ഉപതിരഞ്ഞെടുപ്പില്‍ ശരാശരി 40 ശതമാനം പോളിംഗ്

യുപിയിലെ രണ്ട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ തണുത്ത പോളിംഗ്. തുടക്കം തന്നെ മന്ദഗതിയിലായിരുന്ന പോളിംഗ് വൈകീട്ട് അഞ്ചു മണിക്ക് അവസാനിക്കുമ്പോള്‍ അമ്പതു ശതമാനം പോലും പോളിംഗ് രേഖപ്പെടുത്തിയില്ല.


ഫൂല്‍പൂരില്‍ 37.39 ശതമാനവും ഗൊരഖ് പൂരില്‍ 43 ശതമാനവുമാണ് വോട്ടിംഗ് നില. യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ഒഴിഞ്ഞതിനാലാണ് ഗൊരഖ് പൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഫൂല്‍പൂരിലെ പ്രതിനിധിയായിരുന്ന കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്ിരയായതോടെയാണ് ഇവിടെയും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.


രാവിലെ തന്നെ യോഗി ആദിത്യ നാഥ് വോട്ട് രേഖപ്പെടുത്തി. എസ്പി, ബിഎസ്പി എന്നിവര്‍ ഗൊരഖ് പൂരില്‍ ഒന്നിച്ചു നിന്നു മത്സരിക്കുന്നത് അവസരവാദ രാഷ്ടരീയമാണെന്ന് ആദിത്യ നാഥ് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് പ്രത്യേകം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി.


നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒരുമിച്ച് കോണ്‍ഗ്രസും എസ്പിയും ഇക്കുറി വേര്‍പിരിഞ്ഞതും ബിഎസ്പിയെ എസ്പി ഒപ്പം കൂട്ടിയതും വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ്. എന്നാല്‍, ബിജെപിയുടെ വിജയത്തിനെ ഇതൊന്നും ഒരു തരത്തിലും ബാധിക്കില്ലെന്ന് യോഗ പറഞ്ഞു.


25 വര്‍ഷത്തോളമായി ഗൊരഖ് പൂരില്‍നിന്നും തുടര്‍ച്ചയായി പാര്‍ലമെന്റിലേക്ക് വിജയിക്കുന്ന യോഗി ആദിത്യ നാഥ് 2014 ലും ഉജ്ജ്വല വിജയമാണ് നേടിയത്. ഈ വിജയം ഉപതിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് ബിജെപിയുടെ അവകാശ വാദം.


രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു മത്സരിച്ച വിജയിച്ച മണ്ഡലമാണ് ഫൂല്‍പൂര്‍. ഇവിടെന്നിന്ന് 2015 ല്‍ കേശവ പ്രസാദ് മൗര്യ വിജയിക്കുകയായിരുന്നു.


മാര്‍ച്ച് 14 നാണ് വോട്ടെണ്ണല്‍.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ