General News

അമേരിക്കയില്‍ സാമ്പത്തിക അടിയന്താരവസ്ഥ

Sat, Jan 20, 2018

Arabianewspaper 680
അമേരിക്കയില്‍ സാമ്പത്തിക അടിയന്താരവസ്ഥ

യുഎസ് കോണ്‍ഗ്രസ് ബഡ്ജറ്റ് പാസാക്കുന്നതില്‍ പരാജയപ്പെട്ടതോടെ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു ബഡ്ജറ്റ് നിയമാനുസൃതം പാസാക്കേണ്ടിയിരുന്നത്. ട്രംപ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ വേളയിലാണ് യുഎസ് പ്രതിസന്ധി..


എന്നാല്‍, ഫണ്ടില്ലാത്തതിനാലാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് സമാനമായ സാഹചര്യം ഉണ്ടാകുന്നത്.


2013 ല്‍ രണ്ടാഴ്ചയിലേറെ ട്രഷറി അടച്ചു പൂട്ടല്‍ ഉണ്ടായി. എട്ടു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് അന്ന് നല്‍കിയത്. സെനറ്റര്‍മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ബഡജ്റ്റിനുള്ള ധനകാര്യ ബില്‍ പാസാകാത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


സൈനിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തര ഫണ്ട് മാത്രമാണ് ഇപ്പോള്‍ ഉള്ളത്. മറ്റുള്ള ബില്ലുകളോ ശമ്പളമോ ജീവനക്കാര്‍ക്ക് ലഭിക്കില്ല.

Tags : US 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ