General News

യുപി ; കോണ്‍ഗ്രസിന് കെട്ടിവെച്ച പണം നഷ്ടപ്പെട്ടു

Wed, Mar 14, 2018

Arabianewspaper 492
യുപി ; കോണ്‍ഗ്രസിന് കെട്ടിവെച്ച പണം നഷ്ടപ്പെട്ടു

യുപി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. 2019 ല്‍ പ്രതിപക്ഷ ഐക്യത്തിനായി സോണിയ ഗാന്ധി വസതിയില്‍ നടത്തിയ അത്താഴ വിരുന്നില്‍ പങ്കെടുത്ത വേളയില്‍ തന്നെയാണ് എസ്പിയും കോണ്‍ഗ്രസും ഗൊരഖ് പൂരിലും ഫൂല്‍പുരിലും പരസ്പരം മത്സരിച്ചത്.


രണ്ടു സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് തെറ്റായിപ്പോയെന്നും കോണ്‍ഗ്രസിനെ കൂടെക്കൂട്ടതിരുന്നത് ബോധപൂര്‍വമായിരുന്നുവെന്നും എസ്പി നേതാക്കാള്‍ പറയുന്നു.


എസ്പിയും ബിഎസ്പിയും കൈകോര്‍ത്തതാണ് വിജയിത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു മത്സരിച്ച ഫൂല്‍പൂരില്‍ കോണ്‍ഗ്രസിന് 19,334 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.


മൊത്തം പോള്‍ ചെയ്തതിന്റെ 2.64 ശതമാനം വോട്ടുമാത്രം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി അതിഖ് അഹമദ് 48,097 വോട്ടുകള്‍ നേടിയപ്പോഴാണ് ഇതെന്നത് കോണ്‍ഗ്രസിന് നാണക്കേടായി. 2014 ല്‍ ക്രിക്കറ്റ് താരം മുഹമദ് കൈഫിനെയാണ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. അന്ന് 59,127 വോട്ടുകള്‍ ലഭിച്ചിരുന്നു.


ഖൊരക് പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 17,000 വോട്ടുകളാണ്. 2014 ല്‍ 45,719 വോട്ടുകള്‍ ലഭിച്ചിരുന്നു.


2014 ല്‍ യുപിയില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. രാഹുല്‍ മത്സരിച്ച അമേഠിയും ,സോണിയ മത്സരിച്ച റായ് ബറേലിയും . സോണിയ ഗാന്ധിയുടെ വസതിയില്‍ നടത്തിയ അത്താഴവിരുന്നില്‍ എസ്പിയെ പ്രിതിനിധികീരിച്ച് മുലായമോ, അഖിലേഷോ പങ്കെടുത്തിരുന്നില്ലെന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ